ഈസി കോഴി കറി
By : Achu Tti
കോഴി-1 kg
മുളക് പോടീ - 3 teaspoon 
മല്ലിപൊടി-1 teaspoon
തെങ്ങകൊത്ത് -1/4 cup
ഉപ്പു
കുരുമുളക് -1/2 teaspoon
കറിവേപ്പില - 2 thandu
കടുക് -1teaspoon
സവോള അരിഞ്ഞത്‌-1 cup
പെരുംജീരകം -1teaspoon
ഗ്രാമ്പൂ,-4
ഏലക്ക -2
കുഞ്ഞുള്ളി -3

പാന്‍ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് സവോള അരിഞ്ഞത്‌ ,തെങ്ങകൊത്ത് ഇവ നന്നായി വഴറ്റുക..അതിലേക്കു മുളക് പോടീ മല്ലിപൊടി ഇവ ഇട്ടു ഒരു മിനിറ്റ് വഴറ്റുക ..അതിലേക്കു കോഴി കഷണങ്ങള്‍ ഇട്ടു 3 മിനിറ്റ് വഴറ്റുക..തീ കുറച്ചു അടച്ചു വെക്കുക..10 മിനിറ്റ് കഴിയുമ്പോള്‍ തുറന്നു കുരുമുളകുപൊടി ഇട്ടു വീണ്ടും അടച്ചു വെക്കുക.ഇടയ്ക്കു ഇടയ്ക്കു ഇളക്കികൊടുക്കുക..വെള്ളം ചേര്‍ക്കേണ്ട ആവശ്യം ഇല്ല...മുക്കാല്‍ വേവ് ആകുമ്പോള്‍ പേരും ജീരകം ..ഗ്രാമ്പൂ,ഏലക്ക ഇവ പൊടിച്ചു ചേര്‍ക്കുക..അടച്ചു വെച്ച് വേവിക്കുക..വെന്ത ശേഷം അടുപ്പില്‍ നിന്ന് മാറ്റി വെച്ച് വേറെ ഒരു പാന്‍ ഇല
എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു,കുഞ്ഞുള്ളി,കറിവേപ്പില ഇവ ബ്രൌണ്‍ നിറമാക്കി,കോഴി കറി ഇലേക്ക് ഒഴിയ്ക്കുക..ഇളക്കി 1 മിനിറ്റ് അടച്ചു വെക്കുക..tasty കോഴി കറി റെഡി
Note :ഇതില്‍ വെള്ളം ഒഴിക്കരുത്...ടേസ്റ്റ് കുറയും...തീ കുറച്ചു വെച്ചാല്‍ കോഴിയിലെ വെള്ളം വറ്റില്ല

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post