എഗ്ഗ് പഫ്സ് 
By: Sherin mathew

മൈദാ - 1 കപ്പ്‌ 
ബട്ടർ - 2 ടേബിൾ സ്പൂണ്‍ 
ഉപ്പു ആവശ്യത്തിനു

ഇത് നന്നായി വെള്ളം ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പോലെ കുഴക്കുക - കൈയ്യിൽ ഒട്ടുന്ന പരുവം ആയിരിക്കണം. 8 ബോളുകളായി പകുത്ത് എടുക്കുക

ഇത് അവിടെ ഇരിക്കട്ടെ

മുട്ട പുഴുങ്ങിയത് - 4 എണ്ണം (ഓരോന്നും രണ്ടായി നെടുകെ മുറിച്ചെടുക്കുക)
സവാള - 2 എണ്ണം നീളത്തിൽ അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 സ്പൂണ്‍
മുളക്പൊടി - 1/2 ടി സ്പൂണ്‍
കുരുമുളക്പൊടി - 1/2 ടി സ്പൂണ്‍
മല്ലിപൊടി - 1 ടി സ്പൂണ്‍
ഗരം മസാലപൊടി - 3/4 ടി സ്പൂണ്‍
മല്ലിയില - 1 ടി സ്പൂണ്‍
ഉപ്പു

ഒരു ചീനച്ചട്ടിയിൽ അല്പം എണ്ണ ഒഴിച്ച് സവാളയും ഉപ്പും ചേർത്ത് നന്നായി വഴറ്റുക - ചുവന്നു വരുമ്പോൾ ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മൂപ്പിച്ചു പൊടികൾ കൂടി ചേർത്ത് മല്ലിയില തൂവി വാങ്ങുക

ഇനി ഒരു മുട്ട എടുത്തു നന്നായി അടിച്ചു തയ്യാറാക്കി വെക്കുക. അതും അവിടെ ഇരിക്കട്ടെ

മൈദാ ഉരുളകൾ ഓരോന്നായി പരത്താം

ആദ്യം അല്പം ബട്ടർ പുരട്ടി ഉരുള അമര്ത്തി ചപ്പാത്തി കോല് കൊണ്ട് പരത്തുക. പിന്നെ വീണ്ടും ബട്ടർ തേച്ചു രണ്ടു വശങ്ങളും ചപ്പാത്തിയുടെ നടുവിലേക്ക് മടക്കുക. ഇപ്പോൾ നീളത്തിൽ മടങ്ങി ഇരിക്കുന്ന ചപ്പാത്തിയുടെ മേൽവശവും താഴ്വശവും നടുവിലേക്ക് മടക്കുക. ഒരു ചതുരാകൃതി കിട്ടിയില്ലേ? വീണ്ടും ഇത് ചതുരാകൃതി നഷ്ടമാവാതെ നന്നായി പരത്തുക

ഇനി തയ്യാറാക്കിയ ഉള്ളി കൂട്ടിൽ അല്പ്പം ഈ ചതുര ചപ്പാത്തിയിൽ വച്ച് ഒരു മുട്ടയുടെ പകുതി അതിനു മേൽ കമിഴ്ത്തി വെച്ച് നാല് വശവും മുട്ടയുടെ മേലേക്ക് വലിച്ചു പൊതിയുക.

ഇങ്ങനെ എല്ലാം ആയി കഴിഞ്ഞാൽ ഒരു ട്രെയിൽ നിരത്തി അടിച്ചു വച്ചിരിക്കുന്ന മുട്ട മിശ്രിതം പഫ്ഫുകളുടെ മേലെ ഒരു ബ്രഷ് കൊണ്ട് തടവുക.

പ്രീ ഹീറ്റ് ചെയ്ത അവനിൽ 20 മിനിറ്റ് അല്ലെങ്കിൽ പഫ്ഫ്‌ മൊരിയുന്ന വരെ ബേക് ചെയ്യുക.

അവൻ ഇല്ലാത്തവർ ഒരു വലിയ കുക്കെർ നന്നായി ചൂടാക്കി തയ്യാറാക്കുക. ഒരു പാത്രത്തിൽ വെണ്ണ തടവി പഫ്ഫുകൾ വച്ച് കുക്കെറിലേക്ക് ഇറക്കി ചെറിയ തീയിൽ വിസിൽ ഇടാതെ ബേക് ചെയ്യുക
(പറയുന്ന കേട്ടാൽ തോന്നും ഞാൻ ഇതായിരുന്നു തൊഴിലെന്നു - ഒരിക്കൽ പോലും ഞാൻ കുക്കെറിൽ ബേക്കീട്ടില്ല - പിന്നെ ഇങ്ങനെ ഒരു വഴിയുണ്ട് എന്ന് അറിയാമെന്നു മാത്രം. പക്ഷെ ബേക്കിയവർ ഇവിടെ കാണും - അവർ വിശദമായി പറഞ്ഞു തരും) 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post