വെണ്ടയ്ക്ക മുളക് കറി
By : Lakshmi AJith
ഇന്ന് lunch ഇന് അവിയലും മത്തങ്ങാ എരിശ്ശേര്യും ഉണ്ടാക്കി. ടേസ്റ്റ് ചെയ്തപ്പോൾ എരിശ്ശേരിക്ക് ഒരു മധുരം. ഒരു മീൻ മുളകിട്ടതും കൂടി ആയാലേ combination correct ആകുള്ളൂ എന്ന് തോന്നി. എന്ത് ചെയ്യും.മീനില്ല.ഒന്ന് പുറത്തേക്കിറങ്ങി vegetable garden ഇൽ ചുറ്റിയടിച്ചു നോക്കി. അതാ മൂന്നാലു വെണ്ടയ്ക്ക ചിരിച്ചു നില്ക്കുന്നു. മൂത്ത് പുര നിറഞ്ഞിട്ടില്ല ഭാഗ്യം!!!! വേഗം പറിച്ചെടുത്തു ഒരു വെണ്ടയ്ക്ക മുളക് കറി ഉണ്ടാക്കി. അതും കൂട്ടി ചോറുണ്ടു കഴിഞ്ഞപ്പോൾ വീട്ടിലുള്ളവർക്കും സന്തോഷം, എനിക്കും സന്തോഷം.

ഉണ്ടാക്കുന്ന വിധം:
സവാള അരിഞ്ഞത് - 1 എണ്ണം
പച്ച മുളക് - 1 എണ്ണം
വെണ്ടയ്ക്ക - 6 എണ്ണം ,(2 ഇഞ്ച് നീളത്തിൽ അരിഞ്ഞത് )
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 tbsp
ഉലുവ - 1 tsp
കടുക് - 1 tsp
തക്കാളി അരിഞ്ഞത് - 1
പുളി - ഒരു നെല്ലിക്കാവലുപ്പത്തിൽ
മുളകുപൊടി - 2 tbsp
മഞ്ഞൾ പൊടി - 1 tsp
ഉപ്പ്
എണ്ണ
കറിവേപ്പില
ഒരു മണ് ചട്ടിയിൽ എണ്ണ ഒഴിച്ച് ഉലുവ, കടുക് പൊട്ടിക്കുക. ശേഷം ഉള്ളി അരിഞ്ഞത് ചേർത്ത് വഴറ്റുക.

ഇഞ്ചി വെളുത്തുള്ളി ചതച്ചതും , പച്ചമുളകും , ഉപ്പും ചേർത്തത് നല്ലവണ്ണം വഴറ്റുക.

ഉള്ളി വാടിയാൽ തക്കാളി ചേര്ത്ത് അടച്ചു വെച്ച് വേവിക്കണം.

എന്നിട്ട് മുളകുപൊടിയും , മഞ്ഞൾപൊടിയും ചേർത്തിളക്കണം .

ഇനി അരിഞ്ഞു വച്ച വെണ്ടയ്ക്ക ചേർത്ത് കുറച്ചു നേരം വേവിക്കുക .

ഒരു 5 മിനിറ്റ് വേവിച്ച ശേഷം , പുളി വെള്ളം ഒഴിച്ച് വീണ്ടും വേവിക്കുക .

ഇനി കറിവേപ്പില ചേർത്ത് ആവശ്യത്തിനു ഉപ്പും ചേർത്തിളക്കി കുറച്ചു നേരം ചെറുതീയിൽ വേവിക്കുക .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post