അതിരസം 
By : Sherin Mathew
ഓണം ദീപാവലി ഒക്കെ വരുവല്ലേ - ഒരു ലൊടുക്ക് അതിരസം പറഞ്ഞു തരട്ടെ?

തമിഴ്നാട്ടുകാരൻ ആണ് - ഒരു അഹങ്കരോം ഇല്ല - നമ്മുടെ നെയ്യപ്പവുമായി ഒരു റ്റൈയ്യപ്പിൽ അങ്ങ് പോകും

ബാംഗ്ലൂർ കുടിയേറിയ ആദ്യ ദിവസം അതിരാവിലെ പുറത്തെ നിരത്തിൽ ഈണത്തിൽ തമിഴത്തി അക്ക നീട്ടി വിളിച്ചു കേട്ട "അതിരസോം" എന്ന ആ വിളിയിൽ തൊട്ടു തുടങ്ങിയ ആക്രന്തമാ ഇതിനോട്

നേരെ ചൊവ്വേ ആണെങ്കിൽ പച്ചരി ഒരു 30 മിനിറ്റ് കുതിർത്തു അത് നേരിയ ഈർപ്പത്തോടെ പൊടിച് അതിൽ ശര്ക്കര പാവ് കാച്ചി ഒഴിച്ച് ചേർത്ത് ചുക്ക് പൊടി, ഏലക്ക പൊടിച്ചത് , എള്ള് ഇത്രയും ചേർത്ത് കുഴച്ചു ഉരുട്ടി വച്ച് പിന്നീട് ചെറിയ ഉരുളകൾ ഉരുട്ടി അത് കൈവെള്ളയിൽ വച്ച് അമർത്തി പരത്തി എണ്ണയിൽ പൊള്ളിച്ചു കോരണം - ഡിം!! എന്തെളുപ്പം പറഞ്ഞു കഴിഞ്ഞു - പക്ഷെ പാാാാാാടു പെടും.

അത് കൊണ്ട് നമ്മള് ന്യു ജനരേസൻ ദേ ഇങ്ങനെ ഉണ്ടാക്കും

അതിരസം ഉണ്ടാക്കാൻ തലേ ദിവസമേ തയ്യാറാകണം - കൂട്ട് ഇങ്ങനെ തയ്യാറാക്കാം.

പുട്ടുപൊടി - 1 കപ്പ്‌ (തരി ഉള്ള മാവ് വേണമെന്ന് സാരം)
പുട്ട് നനക്കുന്നപോലെ നനച്ചു മാവ് കൈ കൊണ്ട് അമർത്തി ഈര്പ്പം വലിഞ്ഞു പോവാതെ ഒരു പാത്രത്തിൽ അടച്ചു വെക്കുക

ശര്ക്കര - 3/4 കപ്പ്‌
ശര്ക്കര ചീവി വെള്ളം ചേർത്ത് ചൂടാക്കി ഒന്ന് അരിച്ചു കല്ലും മണ്ണും നീക്കി വീണ്ടും ചുവടു കട്ടിയുള്ള പാത്രത്തിൽ നൂല് വലിയുന്ന പരുവത്തിൽ പാവ് കാച്ചുക

ഇനി പാവ് ചെറു ചൂടോടെ തന്നെ അരിമാവിലേക്ക് ഒഴിക്കുക, കൂടെ 1/2 ടി സ്പൂണ്‍ ഏലക്ക പൊടിച്ചതും, 1/2 ടി സ്പൂണ്‍ ചുക്ക് പൊടിച്ചതും 1 സ്പൂണ്‍ എള്ളും കൂടി ചേർത്ത് നന്നായി കുഴച്ചു ഉരുട്ടി വക്കുക. അവിടെ പാതകത്തേൽ ഇരിക്കട്ടെ ഒരു രാത്രി .

അടുത്ത ദിവസം കൈയ്യിൽ നെയ്‌ മയമോ എണ്ണമയമോ (നല്ലെണ്ണ ആണ് നല്ലത്) പുരട്ടി ചെറിയ ഉരുളകൾ ഉരുട്ടി കൈപത്തിയിൽ ഉരുള അമർത്തി പരത്തി എണ്ണയിൽ (നെയ്‌ അല്ലെങ്കിൽ നല്ലെണ്ണ) പൊള്ളിക്കുക. പൊള്ളി പൊങ്ങിയ അതിരരസം രണ്ടു ചെറിയ കണ്ണാപ്പ കയിലുകൾ കൊണ്ട് കോരി അമര്ത്തി എണ്ണ കളഞ്ഞു പത്രത്തിലേക്ക് മാറ്റുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post