പാളയംതോടൻ പഴം വയിൻ
By : Sherin Mathew
ഇത് മിനിയാന്ന് പോസ്റ്റ് ചെയ്യണം എന്ന് കരുതിയിരുന്നതാണ്
ഓഫീസിലെ തിരക്കുകൾ കാരണം വയിൻ പിഴിഞ്ഞ് അരിച്ചെടുക്കാൻ സാധിച്ചില്ല.
പാളയംതോടൻ പഴം ഉപയോഗിച്ചുള്ള തനി നാടൻ വയിനാണ് .. നല്ല ഒന്നാന്തരം ഒരു നസ്രാണി വല്യമ്മച്ചിയുടെ രഹസ്യ കൂട്ടാണ് - നമ്മുടെ Lejoyടെ വല്യമ്മച്ചിയുടെ.
വെറും 10 ദിവസം മതി ഈ വയിൻ തയ്യാറാവാൻ എന്നതാണ് ഇതിന്റെ പ്രത്യേകത. അത് കൊണ്ട് തന്നെയാണ് 14)o തീയതി ഇത് പോസ്റ്റ് ചെയ്യണം എന്ന് ഞാൻ കരുതിയത് - അപ്പോൾ നിങ്ങള്ക്ക് 10 ദിവസം കിട്ടുമല്ലോ ഇത് തയ്യാറാക്കാൻ - പക്ഷെ നടന്നില്ല
പിഴിഞ്ഞ് അരിച്ചെടുത്താലും വയിൻ ഇരിക്കും തോറും മട്ടടിഞ്ഞു കൂടുതൽ തെളിഞ്ഞു സുതാര്യമായി നല്ല വീര്യം വയ്ക്കും.
എന്റെ വയിൻ തെളിഞ്ഞിട്ടില്ല - 10 ദിവസം ആയതേ ഉള്ളൂ - പക്ഷെ ഇപ്പഴേ നല്ല വീര്യമായി.
നിങ്ങൾക്ക് വേണ്ടി പോസ്റ്റ് ചെയ്യുന്നു
ഇനി ലളിതമായ ആ റെസിപിയിലേക്ക്
പാളയം തോടൻ പഴം - 10 എണ്ണം (വട്ടത്തിൽ അരിഞ്ഞെടുക്കുക)
(ഞാൻ 5 ചിക്വിറ്റ ഉപയോഗിച്ചു)
തിളപ്പിച്ചാറിയ വെള്ളം - 2 ലിറ്റർ
പഞ്ചസാര - 1 കിലോ
യീസ്റ്റ് - 1 ടി സ്പൂണ്‍ (അൽപ്പം ചെറു ചൂടുവെള്ളത്തിൽ അലിയിച്ചു വെക്കുക)
വറ്റൽ മുളക് - 2 എണ്ണം ഒന്ന് ചൂടാക്കി മൂപ്പിച്ചു എടുക്കുക
ഇനി ഒരു ഭരണിയിൽ/ജാറിൽ തിളപ്പിച്ചാറിയ വെള്ളം ഒഴിച്ച് അതിലേക്കു പഞ്ചസാര, യീസ്റ്റ്, എന്നിവ ചേർത്ത് ഇളക്കുക.
ഇതിലേക്ക് മുളകും പഴവും ചേർത്ത് നന്നായി അടച്ചു വെക്കുക
ദിവസവും വൃത്തിയുള്ള കയില് (നന്നായി ഉണങ്ങിയ വെള്ളമയം ഇല്ലാത്ത) കൊണ്ട് ഈ ബ്രാൻ ഇളക്കുക
10)o ദിവസം ഇത് അരിച്ചെടുക്കാം - പത്തിൽ കൂടുതൽ ദിവസം വയ്ക്കാൻ തയ്യാറുള്ളവർ അങ്ങിനെ ചെയ്യുക
സോപ്പിടാതെ നന്നായി കഴുകി ഉങ്ങങ്ങിയ വൃത്തിയുള്ള ഇഴയടുപ്പമുള്ള തോർത്ത് കൊണ്ട് വയിൻ അരിക്കുക (ഞാൻ അരിപ്പൊടിയുടെ അരിപ്പയാണ് ഉപയോഗിച്ചത്)
ഇനി ഭരണിയിൽ മട്ടടിയാൻ വയ്ക്കാം - മട്ടൂറി വയിൻ തെളിഞ്ഞാൽ കുപ്പികളിലേക്കു മാറ്റാം.
നോട്ട്സ്
വയിനിനു ഉപയോഗിക്കുന്ന എല്ലാ പാത്രങ്ങളും കയിലുകളുമൊക്കെ വൃത്തിയുള്ളതും വെള്ളമയം ഒട്ടും ഇല്ലാത്തവയും ആയിരിക്കണം
വെയിലത്ത് വച്ച് ഉണക്കിയോ സ്റൊവിന്റെ ഫ്ലേമിന് മുകളിൾ വച്ചോ അവയൊക്കെ ഈർപ്പം വലിഞ്ഞു പോകാൻ അനുവദിക്കുക.
Make sure you have clean dry hands + bharani. To sterilize both you can take a bit brandy on palms and rub and pat dry. Similarly, wash and dry bharani under sun. Pour some wine or brandy in it and wipe clean the insides with it.
Option 2
Mashing bananas, cooking them to a thick pulp adding sugar and boiled and cooled water, fermenting with yeast, adding a fistful of wheat for malt, and keeping it to brew for about 21 days is another method, which is done by professional banana wine brewers and brewery.. this is the most simple native recipe.
Try and Enjoyy!!
Happy Christmas in advance

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes