ഞാന്‍ 9-thil പഠിക്കുമ്പോള്‍ സ്കൂളില്‍ നടത്തിയ ഒരു പാചക മത്സരത്തില്‍ എനിക്ക് ഒന്നാം സമ്മാനം കിട്ടിയ ഒരു ഐറ്റം ആണ് ഇതു . വിഷയം പോഷകം നിറഞ്ഞ ചിലവുകുറഞ്ഞ ഒരു വിഭവം എന്ന് ആയിരുന്നു. ഇതിനൊരു പേര് ഞങ്ങള്‍ പറയുന്നത് കപ്പ അപ്പം എന്ന് ആണ്. ഒരു നാലുമണി പലഹാരം ആയും വേണമെങ്കില്‍ ഒരു desert ആയും കഴിക്കാന്‍ പറ്റിയൊരു ഐറ്റം ആണ്. എന്റെ വീട്ടില്‍ സ്ഥിരമായി ഉണ്ടാക്കുന്ന ഒരു പലഹാരം എയിരുന്നു ഇതു.എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കു.
By:Seema Baiju

നല്ല പൊടിയുള്ള മൂത്ത കപ്പ ഉരച്ചു
കൈകൊണ്ടു നന്നായി തിരുമ്മി
പിഴിഞ്ഞ് എടുത്തത്‌ 1/2 kg

കോഴി മുട്ട 1

തേങ്ങ ചിരകിയത് 1 മുറി

പഞ്ചസാര 1/2 കപ്പ് പൊടിച്ചത്
(മധുരം കൂട്ടുകയോ കുറയ്ക്കുകയോ
ചെയ്യാം)

വാനില എസ്സ്സെന്‍സ് 1 ടീ സ്പൂണ്‍

ഏലക്ക പൊടിച്ചത് 3 എണ്ണം

മുകളില്പരഞ്ഞിരിക്കുന്ന ചേരുവകള്‍ എല്ലാംകൂടി നന്നായി കൈകൊണ്ട് നന്നായി മിക്സ്‌ ചെയ്തു നെയ്യ് പുരട്ടിയ പാത്രത്തില്‍ കൈകൊണ്ടു തന്നെ നന്നായി പാത്രത്തില്‍ നിരത്തി ഇഡ്ഡലി പാത്രത്തില്‍ വച്ച് 1/2 മണിക്കൂര്‍ ആവിയില്‍ വേവിച്ചു തണുക്കുമ്പോള്‍ ഇഷ്ട്ടമുള്ള ഷെയ്പ്പില്‍ മുറിച്ചു എടുക്കാം .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post