Pepper Chicken Biriyani
By : Sree Harish
ചിക്കൻ - 1 1/2 Kg
സവാള- 6
ചെറിയ ഉള്ളി- 10 
വെളുതുള്ളി -1
ഇഞ്ചി - 1 വലിയ കഷ്ണം
തക്കാളി ഇടത്തരം വലുത് -4
പച്ചമുളക്- 8-10
കുരുമുളകു പൊടി 3- Tbspoon
മഞ്ഞൾപ്പൊടി 1/ 2 Tspn
ഗരം മസാല പൌഡർ 3 - Tbspoon ( home made - പട്ട ,ഏലക്ക ഗ്രാമ്പൂ , പെരുംജീരകം ചൂടാക്കി പൊടിച്ചതു )
തൈര്- 1/ 2 കപ്പ്‌
നാരങ്ങ നീര് - ഒരു നാരങ്ങയുടെ
ഉപ്പ് , നെയ്യ് - ആവശ്യത്തിന്
മല്ലിയില അരിഞ്ഞത് .കിസ്മിസ്, കാഷ്യു നട്ട് , പൈനാപ്പിൾ pieces .
ബിരിയാണി റൈസ് - ഞാൻ 1 കപ്പ്‌ റൈസ് വെക്കുമ്പോൾ 2 കപ്പ്‌ ചോർ ഉണ്ടാകും എന്നാണ് എൻറെ കണക്ക് .
so 3 കപ്പ്‌ ബാസ്മതി അരി .
ചിക്കൻ വൃത്തിയാക്കി കുര്മുളക് പൊടി ,ഉപ്പ്, നാരങ്ങ നീര് പുരട്ടി വെക്കുക.
ഒരു വലിയ പാനിൽ ആവശ്യത്തിനു നെയ്യ് ഒഴിച്ച് കനം കുറച്ചു അരിഞ്ഞു വെച്ച സവാള നന്നായി വഴറ്റുക. ഇതിലേക്ക് ചെറുതായി അറിഞ്ഞു വെച്ച ചെറിയ ഉള്ളി ചേര്ക്കാം. ഒന്നുകൂടെ വഴറ്റി ഇഞ്ചി ചെരിതായി അറിഞ്ഞത്, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് , പച്ചമുളക് എന്നിവ ചേർത്ത് നല്ല പോലെ വഴറ്റുക .ഉപ്പ് ആവശ്യത്തിനു ചേർക്കണം . ബ്രൌണ്‍ നിറമാകുമ്പോൾ കുരുമുളക് പൊടി , മസാല എന്നിവ ചേർക്കം . ഇതിലേക്ക് അരിഞ്ഞ് വെച്ച മല്ലിയില ചേർത്ത് നന്നായി ഇളക്കണം.ഇതിലേക്ക് ചിക്കൻ ചേർക്കുക, നന്നായി ഇളക്കിയ ശേഷം തക്കാളി ചേർക്കാം . തക്കാളി ഒന്ന് വഴങ്ട് കഴിഞ്ഞാല തൈര് ചേർത്ത് അടച്ചു കഷ്ണങ്ങൾ വേകും വരെ കുക്ക് ചെയ്യുക. . വെള്ളം ഒട്ടും ചേർക്കേണ്ട . ചിക്കൻ കുക്ക് ആയി gravy Thick ആകുമ്പോൾ അല്പ്പം മല്ലിയില, മസാല പ്പൊടി എന്നിവയിട്ട് നന്നായി ഇളക്കി മാറ്റി വെക്കുക.
വേറൊരു പാത്രത്തിൽ വെള്ളം നന്നായി തിളപ്പിച്ച്‌ അതിലേക്കു ബാസ്മതി അരിയിട്ടു 90% വേവിക്കുക . വെള്ളത്തില അല്പ്പം നെയ്യ് , ഉപ്പ് ഒരു ചെറിയ കഷ്ണം പട്ട , ബേ ലീഫ് എന്നിവ ചേര്ക്കാൻ മറക്കരുത് .
drain ചെയ്തു മാറ്റി വെക്കാം . ഒരു പാനിൽ നെയ്‌ ഒഴിച്ച് ചെറുതായി അരിഞ്ഞ ഒരു സവാള നന്നായി റോസ്റ്റ് ചെയ്തു എടുക്കുക, same പാനിൽ തന്നെ കാഷ്യു , കിസ്മിസ് വഴറ്റി എടുക്കാം .
ഇനി ചുവടു കട്ടിയുള്ള ഒരു പത്രത്തിൽ അല്പ്പം നെയ്‌ പുരട്ടി ഒരു layer ചോർ അതിനു മുകളിൽ ചിക്കൻ വിത്ത്‌ ഗ്രേവി അങ്ങനെ സെറ്റ് ചെയ്യുക . ഏറ്റവും മുകളിലത്തെ ലെയർ ചോർ ആയിരിക്കണം low ഫ്ലയ്മിൽ 10 മിനിട്ട് അടച്ചു വെച്ച് ദം അക്കിയെടുക്കം. അല്ലെങ്ങിൽ ഒരു oven സേഫ് bake ware എടുത്തു അതിൽ ലയെർ ചെയ്തു 20 മിനിട്ട് bake ചെയ്തു എടുക്കാം . വറുത്തു വെച്ചിരിക്കുന്ന ഉള്ളി, നട്ട് മിക്സ്‌ , കുക്ക് ചയ്ത മുട്ട, പൈൻ ആപ്പിൾ pieces . വെച്ച് garnish ചെയ്യാം . താങ്ക്സ് !

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post