Plum cake (പ്ലം കേക്ക്)
By : Lakshmi Ajith
ഞാൻ പ്ലം കേക്ക് ഉണ്ടാക്കി ഫോട്ടോ പോസ്റ്റ്‌ ചെയ്തെങ്കിലും recipe പോസ്റ്റ്‌ ചെയ്തിരുന്നില്ല. അതുകൊണ്ട് അതിന്റെ recipe ഇതാ. ഇത് kothiyavunu എന്ന ഒരു site ഇൽ നിന്ന് നോക്കി ഉണ്ടാക്കിയതാണ്. Very tasty. ഞാൻ മൂന്നു നാല് പ്രാവശ്യം ഉണ്ടാക്കിയിട്ടുണ്ട്.നിങ്ങളും ഉണ്ടാക്കി നോക്കു....

ഉണക്ക മുന്തിരി 200 ഗ്രാം
Tutti Frutti: 1/4 കപ്പ്‌
ഇവ റം അല്ലെങ്കില്‍ ബ്രാന്‍ഡിയില്‍ ഒരു മാസം കുതിര്‍ത്ത് വെക്കുക.
(കശുവണ്ടി/വാൾനട്ട് നുറുക്കിയത് etc any fruits or nuts ഇതിൽ ചേര്ക്കാം.)
മൈദ ഒരു കപ്പ്‌ + 1 ടീസ്പൂണ്‍
വെണ്ണ 100 ഗ്രാം + 50 ml ഒലിവ് ഓയിൽ
നേര്‍മയായി പൊടിച്ച പഞ്ചസാര ഒരു കപ്പ്‌
മുട്ടയുടെ മഞ്ഞ 3 എണ്ണം
മുട്ടയുടെ വെള്ള 3 എണ്ണം
ബേക്കിംഗ് പൗഡര്‍ 1 ടീസ്പൂണ്‍
(കറുവ പട്ട 2 എണ്ണം
ഗ്രാമ്പു 6 എണ്ണം
ജാതിക്ക കുരു ഒരു കഷ്ണം)
ഇവ മൂന്നും പൊടിച്ച പൊടി 1 ടീസ്പൂണ്‍
ചുക്ക് പൊടി 1/2 ടീസ്പൂണ്‍
For the caramel:
Granulated Sugar: 1/2 cup
Water: 1 tbsp
Water: 1/4 cup

ചുവട് കട്ടിയുള്ള പാത്രത്തില്‍ കാൽ കപ്പ് പഞ്ചസാര ചൂടാക്കി നിറം മാറി വരുമ്പോള്‍ തിളച്ച വെള്ളം 1 ടീസ്പൂണ്‍ ഒഴിച്ച് പാനി ആക്കുക. പഞ്ചസാര കൂടുതല്‍ കരിഞ്ഞുപോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പഞ്ച സാര കുറുകി വരുമ്പോള്‍ അതിലേക്ക് കാല്‍ കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക.

മുട്ടയുടെ വെള്ള നന്നായി അടിച്ചു പതപ്പിക്കുക. അതിലേക്ക് നാല് ഡിസേര്‍ട്ട് സ്പൂണ്‍ പഞ്ചസാര തൂകി വീണ്ടും പതപ്പിക്കുക.

മൈദയും ബേക്കിംഗ് പൗഡറും യോജിപ്പിച്ച്‌ അരിച്ചെടുക്കുക. വെണ്ണയും എണ്ണയും പഞ്ചസാരയും കൂടി നന്നായി മയപ്പെടുത്തി പതപ്പിച്ചെടുക്കുക. ശേഷം മുട്ടയുടെ മഞ്ഞ ചേര്‍ത്ത് നല്ലപോലെ യോജിപ്പിക്കുക. ഇടയ്ക്കു ഒരു ടീസ്പൂണ്‍ മൈദ കൂടി ചേർത്ത് പതപ്പിക്കുക. ഇതിലേക്ക് caramel ഉം spice powder ഉം ചേർത്ത് യോജിപ്പിക്കുക. മൈദയില്‍ പകുതി ചേര്‍ത്ത്‌ സാവധാനം ഇളക്കുക. മിച്ചമുള്ള മൈദ കൂടി ചേര്‍ത്തിളക്കി, കുതിർത്തു വച്ച ഉണക്ക മുന്തിരിയും ടുട്ടി ഫ്രുട്ടി യും പുകുതി വീതം ചേർത്ത് യോജിപ്പിക്കുക. ബാക്കിയുള്ള fruits ഇൽ ഒരു ടീസ്പൂണ്‍ മൈദ ചേർത്ത് മിക്സ് ചെയ്തുവക്കുക. മുട്ടയുടെ വെള്ള ഒട്ടും പതയടങ്ങാതെ കേക്ക് കൂട്ടില്‍ മിക്‌സ് (gently fold) ചെയ്യുക. ബേക്കിംഗ് പാനിൽ അല്പം വെണ്ണ തേയ്ക്കുക. അതിലേയ്ക്ക് പാർച്ച്മെന്റ് പേപ്പർ വയ്ക്കുക. അതിലേയ്ക്ക് കേക്ക് മിക്സ് ഒഴിക്കുക. മൈദ ചേർത്ത fruits (മാറ്റി വച്ചിരുന്നത് ) മേലെ ഭംഗിയിൽ അലങ്കരിച്ചു വച്ച് കേക്ക് കൂട്ട് ലെവൽ ചെയ്യണം. ഇനി 180ഡിഗ്രി യില്‍ പ്രേഹീറ്റ് ചെയ്ത oven ഇൽ 45മിനിറ്റ് സമയം കേക്ക് ബേക്ക് ചെയ്‌തെടുക്കാം. ബേക്കിംഗ് കഴിഞ്ഞാൽ 1 മണിക്കൂർ ചൂടാറാൻ വയ്ക്കുക. ഇതിൽ tooth pick കൊണ്ട് holes ഉണ്ടാക്കി അതിൽ 1 ടീസ്പൂണ്‍ റം sprinkle ചെയ്യുക. (This can enhance the flavour and increases its life span) എന്നിട്ട് അലുമിനിയം ഫോയിലിൽ പൊതിഞ്ഞു room temperature il എടുത്തുവയ്ക്കുക. 2-3 ദിവസം കഴിഞ്ഞ് കേക്ക് ഉപയോഗിക്കാം. ഒരാഴ്ച വരെ ഇരുന്നാലും കുഴപ്പമില്ല. ഇത്ര രുചിയുള്ള പ്ലം കേക്ക് നിങ്ങൾ ഇതിനു മുമ്പ് കഴിച്ചിട്ടുണ്ടാവില്ല.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post