ഗോബി 65 ( cauliflower 65 )
By : Sharna Lateef
പേര് കേട്ടാൽ വല്യ സംഭവം ആണെന്ന് തോന്നുമെങ്കിലും നമ്മുടെ വീടുകളിൽ സാധാരണ ഉണ്ടാവാറുള്ള ചേരുവകൾ വെച്ച് പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയ ഡിഷ്‌ ആണിത് .ഇത് കഴിക്കാൻ എപ്പോഴും ഹോട്ടൽ ആഷ്രയിക ണമെന്നില്ല .അതേ പോലെ തന്നെ നമുക്ക് വീട്ടിലും ഉണ്ടാക്കാൻ സാധിക്കും .പിന്നെ ഫുഡ്‌ കളറിനു പകരം കാശ്മീരി ചില്ലി ഉപയോഗിച്ചാൽ മതി .ഗോബി 65 ഒരു സ്റ്റാർറ്റെർ ആയിട്ടും ചപ്പാത്തിയുടെ കൂടെയുമൊകെ നമുക്ക് സെർവ്‌ ചെയ്യാവുന്നതാണ് ..

കോളിഫ്ലാവേർ ഇതളുകളായി അടര്തിയത് - 1 മീഡിയം ( പാകം ചെയുന്നതിന് മുൻപ് ഉപ്പു ചേർത്ത മഞ്ഞൾ വെള്ളത്തിൽ 10 മിനിറ്റ് മുക്കി വെച്ച ശേഷം വാഷ്‌ ചെയ്യണം )

കോണ്‍ഫ്ലോർ - 4 ടേബിൾ സ്പൂണ്‍
മൈദാ - 3 ടേബിൾ സ്പൂണ്‍
അരിപ്പൊടി - 1 ടി സ്പൂണ്‍
റവ - ഒന്നര ടി സ്പൂണ്‍ ( നല്ല ക്രിസ്പി ആകാൻ വേണ്ടിയാണ്‌ )
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടി സ്പൂണ്‍
കുരുമുളക് പൊടി - അര ടി സ്പൂണ്‍
കഷ്മിരിചില്ലി പൌഡർ - 5 ടി സ്പൂണ്‍
പൊടിയായി അരിഞ്ഞ കറി വേപ്പില ,മല്ലിയില ( ആവശ്യത്തിനു )
നാരങ്ങ നീര് - 1 സ്പൂണ്‍
ഗരംമസാല - 1 tea സ്പൂണ്‍
ഉപ്പു
ഓയിൽ
ഇത്രേം കുറച്ചു വെള്ളം ഒഴിച് നല്ല കട്ടിപരുവത്തിൽ കലക്കണം.ഒട്ടും വെള്ളം കൂടാൻ പാടില്ല .ഇത് കോളിഫ്ലവറിൽ കോട്ട് ചെയ്തു ഒരു 5 മിനിറ്റു വെച്ച ശേഷം പാനിൽ ഓയിൽ ചൂടാക്കി മീഡിയം ഫ്ലൈമിൽ നന്നായി ഫ്രൈ ചെയ്ത് എടുക്കാം.
(എണ്ണയിൽ മുങ്ങി കിടക്കണം) .കറി വേപ്പിലയും ,പച്ചമുളകും ഫ്രൈ ചെയ്തു മുകളിൽ വിതറാം ...അപ്പോൾ ചൂടോടെ കഴിക്കാൻ ശ്രദ്ധിക്കുമല്ലോ
അല്ലേ ..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post