Beef Samosa ബീഫ് സമോസ
By : Shihab Ibrahim
എല്ലാവർക്കും പ്രിയപ്പെട്ട നാലുമണി പലഹാരമാണ് സമോസ. ബീഫ്ചേർത്തു സമോസ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാംകുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ബീഫ്സമോസ ടോമാറ്റൊ സോസ് കൂട്ടികഴിക്കാവുന്നതാണ്
Ingredients

ബീഫ് - 250 ഗ്രാം
സവാള - 1 എണ്ണം (അരിഞ്ഞത്)
പച്ചമുളക് - 3 എണ്ണം (അരിഞ്ഞത്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍
കാരറ്റ് - 1/4 കപ്പ് (അരിഞ്ഞത്)
മുളക് പൊടി - 11/2 ടേബിൾ സ്പൂണ്‍
മഞ്ഞൾ പൊടി - 1/2 ടീസ്പൂണ്‍
കുരുമുളക് പൊടി - 1 ടീസ്പൂണ്‍
ഗരം മസാല പൊടി - 1/2 ടീസ്പൂണ്‍
മൈദ പൊടി - 2 ടേബിൾ സ്പൂണ്‍
വെള്ളം - 2 കപ്പ്
മൈദ പൊടി - 2 കപ്പ്
നെയ് - 3 ടേബിൾ സ്പൂണ്‍
ചുടായ വെള്ളം - 1 കപ്പ്
മല്ലിയില - കുറച്ച്
ഉപ്പ് - ആവശ്യത്തിന്‌
വെളിച്ചെണ്ണ - 2 കപ്പ്

Method
Step 1

ബീഫ്‌ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങൾ ആക്കുക.
Step 2

ഒരു പ്രഷർ കുക്കെറില്‍ ബീഫ്‌, മുളക് പൊടി, മഞ്ഞൾപൊടി, വെള്ളം, ഉപ്പ് എന്നിവ ചേർത്ത് 10 മിനിറ്റ് വേവിക്കുക. വെള്ളം വറ്റുന്ന വരെ വരട്ടി എടുക്കുക. നന്നായി ഡ്രൈ ആകണം.
Step 3

വേവിച്ച ബീഫ് മിക്സിയിൽ പൊടിച്ചു എടുക്കുക.
Step 4

ഉരുളിയില്‍ വെളിച്ചെണ്ണ ചൂടാക്കി സവാള അരിഞ്ഞത് ഇട്ടു മൂക്കുമ്പോൾ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കാരറ്റ്, മല്ലിയില എന്നിവ ചേര്‍ത്ത് വഴറ്റുക.
Step 5

തീ കുറച്ചു മഞ്ഞള്‍പൊടിയും, മുളക്പൊടിയും, കുരുമുളക് പൊടിയും, ഗരം മസാല പൊടിയും, മിക്സിയിൽ പൊടിച്ചു വെച്ച ബീഫും ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക. മസാല റെഡി.
Step 6

മൈദയില്‍ നെയ്യും, വെള്ളവും, ഉപ്പും ചേര്‍ത്ത് കുഴച്ച് മാവാക്കി മാറ്റണം. ഈ മാവില്‍ നിന്നും ഒരു ചെറിയ ഭാഗമെടുത്ത് പരത്തി കോണ്‍ ഷേപ്പിലാക്കണം.
Step 7

തയ്യാറാക്കി വെച്ച മസാല നടുവിൽ വെച്ച് സമൂസ പരുവത്തിൽ മടക്കുക. മാവ് പരത്താനും വശങ്ങള്‍ പൊട്ടിപ്പോകാതെ കൂട്ടിച്ചേര്‍ക്കാനും മൈദയോ എണ്ണയോ ഉപയോഗിക്കാം. ഇതേ രീതിയില്‍ എല്ലാ സമൂസകളും തയ്യാറാക്കിയെടുക്കുക.
Step 8

ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിച്ച് സമൂസകള്‍ ഓരോന്നു ഇട്ട് വറുത്തെടുക്കാം.
Step 9

രുചിയുള്ള ബീഫ് സമോസ റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post