പൊട്ടറ്റോ ചിക്കന്‍ 

By :Lekha Ramachandran

ചിക്കന്‍ - ഒരു കിലോ 
സവാള - മൂന്നു എണ്ണം
വെളുത്തുള്ളി - പത്തു എണ്ണം
ഇഞ്ചി - ഒരു വലിയ കഷ്ണം
പച്ചമുളക് -നാല് എണ്ണം
വേപ്പില - മൂന്നു കതിര്‍പ്പ്
ഉരുളകിഴങ്ങ് - രണ്ടു എണ്ണം
തക്കാളി - രണ്ടു എണ്ണം
മഞ്ഞള്‍പൊടി - ഒരു സ്പൂണ്‍
മല്ലിപൊടി - നാല്സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - മൂന്ന് സ്പൂണ്‍
മുളകുപൊടി - രണ്ടു സ്പൂണ്‍
ഉലുവപൊടി - രണ്ടു നുള്ള്
തേങ്ങകൊത്ത് - പത്തു എണ്ണം

മല്ലിപൊടിയും, മുളകുപൊടിയും ,തീ കുറച്ചിട്ട് , വറുത്ത മണം വരുന്ന വരെ, ഒന്ന് ചൂടാക്കുക , ഈ മിശ്രിതവും, മഞ്ഞള്‍പൊടിയും, ഉപ്പും ,ചെറുതായി മുറിച്ച ചിക്കന്‍ കഷ്ണങ്ങളില്‍ പുരട്ടി പത്തു മിനിറ്റ് വക്കുക . എണ്ണയില്‍ സവാള ,ഇഞ്ചി,വെളുത്തുള്ളി,അരിഞ്ഞത്
, പച്ചമുളക് കീറിയത് ഇവ യഥാക്രമം വഴറ്റുക , ഇതിലേക്ക് തക്കാളി അരിഞ്ഞത് ഇട്ടു , നന്നായി ഉടയുമ്പോള്‍ , ചിക്കന്‍ കഷ്ണങ്ങള്‍ ഇട്ടു ഒരു മിനിറ്റ് നന്നായി ഇളക്കിയ ശേഷം,
തേങ്ങാക്കൊത്തും,വേപ്പിലയും, ഇട്ടു ആവശ്യത്തിനു വെള്ളം ഒഴിച്ചു അടച്ചിട്ടു വേവിക്കുക, മുക്കാല്‍ വേവ് ആകുമ്പോള്‍, ചതുരത്തില്‍ മുറിച്ച ഉരുളകിഴഗും, ഉലുവപൊടിയും, ആവശ്യമെങ്കില്‍ വീണ്ടും ഉപ്പും ചേര്‍ത്ത് വേവിക്കുക , വെള്ളം വറ്റിച്ചു വരട്ടി എടുക്കുക .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post