നല്ല പാലക്കാടൻ മട്ടയരി ചോറിൻറെ കൂടെ മീനും മാങ്ങയും വാഴപിണ്ടിയും ചെറുപയറും തോരനും കുരുമുളകിട്ടു വറുത്തമീനും കൂട്ടിയൊരു നാടൻ ഊണ് . എല്ലാർക്കും സന്തോഷ മായല്ലോ !! Happy Sunday !
വാഴപിണ്ടി തോരൻ
By : Sree Harish
************************** **
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഒരു ചുവന്നുള്ളി അരിഞ്ഞതും ഒരു ടി സ്പൂണ്‍ ഉഴുന്ന് പരിപ്പും ഒരു ടി സ്പൂണ്‍ അരിയും ഒരു വറ്റൽ മുളകും അൽപ്പം കടുകും കറി വേപ്പിലയും ചേർത്ത് വറുത്തത്തിലേക്ക് ചെറുതായി അരിഞ്ഞ വാഴപ്പിണ്ടി ആവശ്യത്തിന് ഉപ്പും അല്പ്പം മഞ്ഞൾപ്പൊടിയും ചേർത്ത് ഒന്നു വഴറ്റി അഞ്ചു മിനിട്ട് അടച്ചു വേവിച്ചത്തിലേക്ക് തേങ്ങയും വെളുത്തുള്ളിയും ജീരകവും മഞ്ഞൾപ്പൊടിയും അല്പ്പം മുളകുപൊടിയും ചേർത്തരച്ച അരപ്പും പുഴുങ്ങിയ ചെറുപയറും കറി വേപ്പിലമിട്ട് തയ്യാറാക്കാം പോഷക സംപുഷ്ട്ടമായ തോരൻ .
മീനും മാങ്ങയും
**********************
വൃത്തിയാക്കി കഷ്ണിച്ച മീനിലേക്കു പച്ചമാങ്ങയും പച്ചമുളക് അരിഞ്ഞതും തേങ്ങയിൽ തുല്യ അളവിൽ മുളകുപൊടിയും മഞ്ഞൾപ്പൊടിയും അല്പ്പം ഉലുവാപ്പൊടിയും ചുവന്നുള്ളിയും ചേർത്തരച്ച അരപ്പും ആവശ്യത്തിനു ഉപ്പും കറി വേപ്പിലയും ചേർത്ത് വേവിച്ചു തയ്യാറാക്കാം മീനും മാങ്ങയും .
വറുത്ത മീൻ
*****************
കുരുമുളകുപൊടിയും മുളക് പൊടിയും അല്പ്പം മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത മിശ്രിതം മീനിൽ പുരട്ടി അൽപ്പ നേരം വെച്ച ശേഷം ചൂടായ എണ്ണയിൽ ഇരുപുറവും നന്നായി മൊരിച്ച് തയ്യാറാക്കാം.
വാഴപിണ്ടി തോരൻ
By : Sree Harish
**************************

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes