Sukhiyan ചെറുപയര്‍ സുഹിയൻ
By : Shihab Ibrahim
Ingredients

ചെറുപയർ - 2 കപ്പ്
ശർക്കര - 1 1/2 കപ്പ്
തേങ്ങ - 1/2 കപ്പ്
ഏലക്ക പൊടി - ഒരു നുള്ള്
മൈദ - 1 കപ്പ്
മഞ്ഞള്‍ പൊടി - 1 നുള്ള്
വെള്ളം - 2 1/2 കപ്പ്
വെളിച്ചെണ്ണ - 3 കപ്പ്
ഉപ്പ് - ആവശ്യത്തിന്‌
നെയ്യ് - ഒരു സ്പൂണ്‍

Method
Step 1

ചെറുപയർ കുറച്ചു ഉപ്പ്, ഒരു നുള്ള് മഞ്ഞള്‍പൊടി, വെള്ളം 2 കപ്പ് ഒഴിച്ച് നന്നായി വേവിച്ചു എടുക്കുക.
Step 2

ശർക്കര 1/4 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക.
Step 3

ഒരു പാനിൽ ഒരു സ്പൂണ്‍ നെയ്യ് ഒഴിച്ച് അതിലേക്ക് വേവിച്ച ചെറുപയർ, തേങ്ങ ചിരവിയത്, ഏലക്ക പൊടിച്ചത്, ശർക്കര പാനി എന്നിവ ഇട്ടു വഴറ്റുക.
Step 4

എല്ലാം കൂടി പാനിൽ നിന്ന് വിട്ടു വരുന്ന പാകത്തിന് വാങ്ങി തണുക്കാൻ വെക്കുക. തണുക്കുമ്പോൾ ചെറിയ ഉരുള ആക്കി വെക്കുക.
Step 5

മൈദാ, 1/4 കപ്പ് വെള്ളം, കുറച്ചു ഉപ്പ് എന്നിവ മിക്സ്‌ ചെയ്തു ഒരു ബാറ്റെർ തയ്യാറാക്കി വെക്കുക.
Step 6

ഒരു പാനിൽ ആവശ്യത്തിനു എണ്ണ ഒഴിച്ച് തിളക്കുമ്പോൾ, തയ്യാറാക്കി വച്ച ചെറുപയർ ഉരുളകൾ ബാറ്റെറിൽ മുക്കി എണ്ണയിൽ ഇട്ടു വറുത്തു കോരുക.
Step 7

രുചിയുള്ള ചെറുപയര്‍ സുഹിയൻ റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post