മുട്ട റോസ്സ്റ്
By : Sherin Reji
എന്റെ ചെറുപ്പത്തിൽ വീട്ടിൽ കുറെ കോഴികൾ ഉണ്ടായിരുന്നു. 🐔🐣🐓 ഓരോന്നിനും പേരൊക്കെ ഉണ്ട് കേട്ടോ.. അമ്മിണി, മാളൂട്ടി, കറുത്ത കോഴി, ചാര പിട അങ്ങനെ കുറെ അംഗങ്ങൾ..
കോഴികൂട് തുറന്നാൽ എല്ലാത്തിനും തീറ്റ കൊടുക്കുന്നത് എന്റെ ജോലി ആയിരുന്നു.. മുട്ട ഒക്കെ എടുത്ത് കൃത്യമായി വല്യമ്മച്ചീടെ( അച്ഛന്റെ അമ്മ) കയ്യിൽ കൊടുക്കും.. ☺☺
പൊതുവെ നരുന്ത പോലീരുന്ന എന്നെ ഒന്ന് പുഷ്ടിപ്പെടുത്താൻ വേണ്ടി മുട്ട വാട്ടി തരുന്നത് പതിവരുന്നു.. എനിക്കണേൽ അത് കണ്ണെടുത്താൽ കാണരുത്... മുട്ട വാട്ടാൻ ഇടുന്നെ കാണുമ്പഴേ ഞാൻ ഓട്ടം തുടങ്ങും... 😂😂 വീടിനു ചുറ്റും പിന്നെ ഓട്ടത്തോടു ഓട്ടം.. ഷൈലമ്മയും(അമ്മ) വല്യമ്മച്ചിയും എന്നെ വളഞ്ഞിട്ട് പിടിച്ചു മുട്ട കുടിപ്പിക്കാൻ നോക്കും.. പിന്നേ കരച്ചിലായി മേളമായി....😢😢
അങ്ങനെ എങ്ങനെ എന്നെ മുട്ട കഴുപ്പിക്കാം എന്ന് തല പുകച്ചു അമ്മ കണ്ടത്തിയത്താണി മുട്ട റോസ്സ്റ്.. ഇതിന്റെ മസാല വഴറ്റുന്ന മണം കേട്ടാൽ അപ്പൊ ഞാൻ ഓടി ചെല്ലും.. ☺☺കഴിഞ്ഞ ദിവസം അമ്മ വിളിച്ചപ്പോൾ ഞാൻ അതിന്റെ റെസിപ്പി ചോദിച്ചു.. ഇന്നിപ്പോ റെസിപ്പി തന്നില്ലന്നു പറഞ്ഞു ആരും പിണങ്ങണ്ടേ..
മുട്ട (പുഴുങ്ങിയത്)- 4
എണ്ണം ചെറിയുള്ളി- 20 എണ്ണം
തക്കാളി- 1 എണ്ണം
കറിവേപ്പില- 2 തണ്ട്
കടുക്- 1 ടീസ്പൂണ്‍
കാശ്മീരി മുളക്‌പൊടി- 1 1/2 ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ
പെരുംജീരകം പൊടിച്ചത്- 1/2 ടേബിള്‍ സ്പൂണ്‍ ഉപ്പ്- പാകത്തിന്
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക അതില്‍ കടുക് പൊട്ടിച്ചതിന് ശേഷം കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക.
ശേഷം ചെറിയുള്ളിയും പാകത്തിന് ഉപ്പും ചേര്‍ത്ത് വീണ്ടും നന്നായി വഴറ്റുക. മുളക്‌പൊടിയും മഞ്ഞള്‍പ്പൊടിയും ഒരു ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ ചേര്‍ത്ത് പേസ്റ്റ് പരുവത്തിലാക്കി പാനിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക.
ശേഷം പെരുംജീരകവും തക്കാളിയും ചേര്‍ക്കുക. നന്നായി വഴറ്റിയതിന് ശേഷം രണ്ട് മൂന്ന് ടേബിള്‍സ്പൂണ്‍ വെള്ളം ചേര്‍ക്കുക ശേഷം മുട്ട ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. ശേഷം വാങ്ങിവെയ്ക്കാം.
സംഭവം റെഡി enjoy!!

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes