അവിയൽ
By : Sree Harish
ഉരുളക്കിഴങ്ങും പടവലങ്ങയും വെള്ളരിക്കയും കുംബളങ്ങയും വഴുതനങ്ങയും കാരറ്റും അമരപ്പയറും വാഴക്കയും പച്ചമുളകും നീളത്തിൽ അരിഞ്ഞു അൽപ്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് കുറച്ചു വെള്ളത്തിൽ വേവിച്ചെടുക്കുക . പകുതി വേവാകുമ്പോൾ ഇതിലേക്ക് മുരിങ്ങക്കായ അരിഞ്ഞതും തക്കാളി അരിഞ്ഞതും ചേർത്ത് അടച്ചു വേവിക്കുക.തേങ്ങയിൽ അല്പ്പം മഞ്ഞൾപ്പൊടിയും ചുവന്നുള്ളിയും ജീരകവും ചേർത്ത് ചതച്ചതു ചേർത്ത്(മിക്സിയിൽ എതിർ സൈഡിലേക്ക് നോബ് തിരിച്ചു ഒന്ന് ക്രഷ് ചെയ്താൽ മതി ) ഒരുമിനിട്ടു ഒന്നു മൂടി വെച്ച ശേഷം നന്നായി ഇളക്കി കറി വേപ്പില കൂടി ചേർത്താൽ ഒന്നാം തരം അവിയൽ റെഡി. ചൂടാറിയ ശേഷം അല്പ്പം വെളിച്ചെണ്ണ മുകളിൽ ഒഴിക്കുക .തക്കാളിക്ക് പകരം പച്ചമാങ്ങ / തൈര് / പുളി പിഴിഞ്ഞത് ഇവയിലെതെങ്കിലും ചേർക്കാം. നന്ദി സുഹൃത്തുക്കളെ !

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes