ചിക്കൻ ഉലർത്തിയത്
|
ചിക്കൻ ചെറുതായി മുറിച്ചത്- 1/4 kg
ഉള്ളി - 2-3 മീഡിയം നീളത്തിൽ അരിഞ്ഞത്
മഞ്ഞൾ പൊടി - 1-2 സ്പൂൺ
മുളക് പൊടി - 2 സ്പൂൺ ( ആവശ്യാനുസരണം)
ഉപ്പ് -ആവശ്യാനുസരണം
ഗരം മസാല - വേണമെങ്കിൽ
പച്ചമുളക് - 2-3
ഇഞ്ചി വലുത് -1-2 പീസ്
വെളുത്തുള്ളി - - 7-8
കറുവാപട്ട ഒരു കഷ്ണം
ഏലയ്ക്ക -2-3
പെരും ജീരകം - 1 spoon
കുരുമുളക് corn - 1 spoon
വെളിച്ചെണ്ണ
കറിവേപ്പില
മഞ്ഞൾ പൊടി,മുളക് പൊടി ,ഉപ്പ് ഗരം മസ ാലകൾ ചിക്കെനിൽ 30-45 മിനിറ്റ് പുരട്ടി വെക്കുക..ഒരു ഉള്ളിയും ഒരു പച്ചമുളകും കുറച്ചു ഇഞ്ചിയും വെളുത്തുള്ളി അരിഞ്ഞതും ചിക്കെനിൽ ചേർത്ത് വേവിച്ചു എടുക്കുക.cooker ആണെങ്കിൽ മീഡിയം flame 1 whistle .പക്ഷെ വെള്ളം വേണ്ട.
meanwhile 1 സ്പൂൺ pepper corn , പെരും ജീരകം,മല്ലി ,ഒരുപീസ് കറുവാപട്ട,2-3 ഏലയ്ക്ക എല്ലാം കൂടി എണ്ണ ചേര്ക്കാതെ പാനിൽ ചൂടാക്കി എടുക്കുക.ആറിയ ശേഷം പൊടിക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഉള്ളി,വെളുത്തുള്ളി,പച്ച മുളക്,ഇഞ്ചി,കറിവേപ്പില ഇവ വഴറ്റുക..പൊടിച്ച മസാല ചേര്ക്ക..വേവിച്ച ചിക്കൻ ചേർത്ത് നല്ലത് പോലെ ഇളക്കി എടുക്കുക.മല്ലി ഇല തൂവി വിളമ്പാം
താല്പര്യം ഉണ്ടെങ്കിൽ തേങ്ങ കൊത്ത് ചേര്ക്കാം...എരിവു കൂടുതൽ വേണമെങ്കിൽ ചേര്ക്കാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes