പൊള്ളപ്പം
By : Anju T Sahadevan
ഒരു ഗ്ലാസ്‌ പച്ചരി നാല് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക.
എന്നിട്ട് വാലാന്‍ വെയ്ക്കുക .
ഒരു ഗ്ലാസ്പച്ചരിക്ക് ഒരു ഗ്ലാസ്‌തേങ്ങ എന്ന് ആണ് കണക്ക് .
ഉപ്പ് ആവശ്യത്തിന് .
വെള്ളം ചേര്‍ക്കാതെ അരയ്ക്കുക.
ചപ്പാത്തി പാകത്തില്‍ കുഴയ്ക്കുക .
ചെറിയ നെല്ലിക്ക വലുപ്പത്തില്‍ ഉരുളകള്‍ ആക്കി കൈ കൊണ്ട് പരത്തി തിളച്ച എണ്ണയില്‍ പൂരി ഉണ്ടാക്കുന്നത് പോലെ ഉണ്ടാക്കുക .
നന്നായി പൊങ്ങി വരും.മട്ടണ്‍,ചിക്കന്‍ എന്നിവയുടെ കൂടെ കഴിക്കാം .ഒന്നും ഇല്ലേല്‍ വെജിറ്റബിള്‍ മസാല/കടല മസാലയിട്ട് വെയ്ക്കില്ലേ +തേങ്ങാപ്പാല്‍ (ഷുഗര്‍ ചേര്‍ത്തത്-പത്തിരി ക്ക് കഴിക്കില്ലെ )കൂടെ കഴിക്കാം
പച്ചരി ഇല്ലേല്‍ വറുത്ത അരിപ്പൊടി ആയാലും മതി .അപ്പോള്‍ ഇത്തിരി വെള്ളം ചേര്‍ക്കേണ്ടി വരും .വെള്ളം കൂടുതല്‍ ആയാല്‍ തോര്‍ത്തില്‍ ഇട്ടു പിഴിഞ്ഞ് കളയുക .ഉരുളകള്‍ ആക്കുമ്പോള്‍ കൈ ഇത്തിരി വെള്ളം തൊട്ടു ആക്കിക്കോ .പറഞ്ഞു പറഞ്ഞു പേടിപ്പിച്ചെങ്കിലും സംഭവം സിമ്പിള്‍ ആണ് ട്ടോ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post