ഗോതമ്പുദോശ 
By : Preetha Mary Thomas

ഗോതമ്പ് 1 കപ്പ് 
തൈര് 1 ടേബിൾ സ്പൂൺ
ഉപ്പ്

ഗോതമ്പു പാറ്റി വൃത്തിയാക്കി കഴുകി ഒരു രാത്രി കുതിർത്ത് വെക്കുക ....കുറച്ച് വെള്ളം ചേർത്ത്
രാവിലെ നല്ലവണ്ണം അരച്ചെടുത്തത്
തൈര് ,ഉപ്പ് ,ഇവ ചേർത്തിളക്കി ....15 മിനിട്ട് വെക്കുക ....(അപ്പോൾ തന്നെ ചുട്ടാലും നല്ലതാണ് ...)
ദോശക്കല്ല് നല്ലവണ്ണം ചൂടാകുമ്പോൾ അല്പം വെള്ളം തളിക്കാം ....
ഒരു തവി മാവ് ഒഴിക്കുക....
കുഞ്ഞി കുഞ്ഞി നുണക്കുഴികൾ കണ്ടാൽ മാവ് ദോശ യ്ക്ക് പാകമായി...
(കനം കുറച്ച് പരത്തിയും ഉണ്ടാക്കാം...ഞാൻ കുട്ടി ദോശയാ ഉണ്ടാക്കിയേ...)
ഇനി അല്പം നെയ്യ് അല്ലെന്കിൽ എണ്ണ തൂവി തിരിച്ചിട്ട് ...വേവാകുമ്പോൾ ...വാങ്ങാം ...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post