സാൾട്ട് മാങ്കോ ട്രീ റിലോഡട് :
By : സജിന പടിഞ്ഞാറ്റയിൽ
കൊച്ചിന് സ്കൂൾ ഇല്ലാത്തപ്പോ അല്ലെ രാവിലെ ബോതം കെട്ടു ഒറങ്ങാൻ പറ്റു. പക്ഷെ അവധി ദിവസം അച്ഛനും മക്കൾക്കും ബ്രാഹ്മ മുഹൂർത്തത്തിൽ തന്നെ ഉണർന്നില്ലെൽ ആകെ വെപ്രാളമാunsure emoticon കട്ടിലിന്റെ 3 വശതൂന്നും അറ്റാക്ക് ഒരു നിമിഷത്തേക്ക് ഞാൻ ഇൻഡ്യാ-പാക് ബോർഡറിൽ ആണോ എന്ന് പോലും തോന്നിപ്പോയീ cry emoticon അല്ലാത്ത ദിവസങ്ങളിൽ പിള്ളേര് വല്ലതും കഴിചോന്നു പോലും അന്വേഷിക്കാത ഭർത്താവിനു അവധി ദിവസങ്ങളിൽ പിള്ളേർക്ക് ബ്രേക്ക് ഫാസ്റ്റ് കിട്ടീലേൽ ഇരിക്കപ്പൊറുതി ഇല്ലാ.
ലേറ്റ് ആയപ്പോ ഉപ്പുമാവു ഉണ്ടാക്കാം എന്ന് കരുതി. ഉപ്പുമാവു ആണ് ഉണ്ടാക്കുന്നത് എന്ന് കണ്ടു മുഖത്തു ലോഡ് കണക്കിന് പുച്ഛം വാരി വിതറി വേറെ എന്തൊക്കെയോ സ്നാക്ക്സ് എടുത്തു തിന്നു ഇനി ഒന്നും വേണ്ടാ എന്നും പറഞ്ഞു മൂടും തിരിച്ചിട്ടു അച്ഛനും മക്കളും പോയി. എന്നാ പിന്നെ ഇത് നേരത്തെ അങ്ങ് ചെയതാരുന്നെങ്കിൽ എനിക്കത്രേം നേരം കൂടെ ഉറങ്ങാരുന്നല്ലോ എന്നൊക്കെ ഇത്തിരി ഉറക്കെ ആത്മഗതിച്ചും കൊണ്ട് തുടങ്ങിയ പണി മുഴുമിപ്പിക്കാൻ ഇറങ്ങീ.
പച്ചക്കറി ലേശം അല്ലെർജി ആയ കെട്ട്യോനും പിള്ളേർക്കും ഇചിരിയെങ്കിലും ഫൈബറും വൈറ്റമിൻസും ഒക്കെ കിട്ടിക്കോട്ടേ കരുതി ഉപ്പുമാവിൽ കുറച്ചു കാരറ്റും ചുരണ്ടി ഇട്ടു. എന്തായാലും സംഭവം കലക്കി.ഉണ്ടാക്കി കഴിഞ്ഞിട്ട് തവി കൊണ്ട് പാത്രത്തിനു രണ്ടു തട്ട് തട്ടി. (ഇപ്പൊ അങ്ങനാ, കൂവി വിളിച്ചു ഞാൻ മടുത്തു. ഇനി ഫുഡ് റെഡി ആയാ മണിയടിക്കും എന്ന് പറഞ്ഞു ഞാൻ ഒരീസം.unsure emoticon മേലെപ്പറമ്പിൽ ആണ്‍വീട്.jpg) മുഖത്തെ പുച്ഛം ഒട്ടും കുറയ്ക്കാതെ വരി വരിയായി തീവണ്ടി ബോഗി പോലെ മൂന്നും വന്നു. ഒരു പ്ലേറ്റിൽ 3 പേർക്കും കൂടെ എടുത്തു എഞ്ചിൻ പോയി. ഞാൻ എനിക്കുള്ളത് ഇച്ചിരി എടുത്തു, ഒരു പഴവും ഒരു ഗ്ലാസ് ബോണ്‍വിറ്റയും ഒക്കെ ആയി വിശാലമായി ഇരുന്നു കഴിക്കാൻ തുടങ്ങി. കഴിക്കാൻ ഇരുന്നാ പിന്നെ തട്ടം ഇട്ടതുപോലാ, എനിക്ക് ചുറ്റും ഉള്ളതൊന്നും കാണൂലാ. അതോണ്ടെന്തായി, രണ്ടാമത് ഉപ്പുമാവു എടുക്കാൻ വന്ന എന്നെ നോക്കി ഒരു കാലി പ്പാത്രം ചിരിക്കുന്നു! തിരിഞ്ഞു നോക്കീപോ ഇളിഭ്യചിരിയും ആയി പട്ടാളവും unsure emoticon cry emoticon ഇനി ഞാൻ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോ തട്ടം ഇടൂലാ cry emoticon
ഐറ്റംസ്:
1. ഉപ്പുമാ റവ - 1 കപ്പ് (Roasted റവ എന്നൊക്കെ എഴുതി വിടും, പക്ഷെ ഒന്നുടെ ഒന്ന് ചൂടാക്കി എടുക്കുന്നതാണ്
നല്ലത്. അല്ലെങ്കിൽ ഉപുമാവിനു പകരം റവ സൂപ്പ് കുടിക്കേണ്ടിവരും.)
2. പച്ചമുളക് - 2 (നടുവേ കീറിയത്. അതാവുമ്പോ എടുത്തു കളയാൻ എളുപ്പാ.അരിഞ്ഞതാണേൽ അറ്യാതെ
കടിച്ചു പോവാൻ ചാൻസ് ഉണ്ട്.)
3. ഇഞ്ചി - ഒരു ചെറ്യ കഷ്ണം പൊടിയായി അരിഞ്ഞത്
4. വെള്ളം - ഒന്നര കപ്പ്
5. കടുക് - അര സ്പൂണ്‍
6. കറിവേപ്പില
7. കാരറ്റ് ചുരണ്ടിയത് - ഒരു പിടി
8. ഉള്ളി അരിഞ്ഞത് - കാൽ കപ്പ്
9. തേങ്ങ - കാൽ കപ്പ്
10. ഉപ്പു - പാകത്തിന്
മേക്കപ്പ്:
1. ഫ്രയിംഗ് പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ച ഉള്ളി, ഇഞ്ചി, പച്ചമുളക് എല്ലാം ചേർത്ത് ഒന്ന് വഴറ്റുക.
2. വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത് ഒരു തിള വരുമ്പോൾ വറുത്തു വച്ച റവയും കൂടെ കാരറ്റ് അരിഞ്ഞതും ചേർത്ത് അടച്ചു വെക്കുക.
3. വെള്ളം വറ്റി കഴിയുമ്പോൾ, മൂടി തുറന്നു ഇളക്കി, തേങ്ങയും ഇട്ടു ഒന്നുടെ ഇളക്കി...ചൂടോടെ പാത്രത്തിലോട്ടു വിളമ്പി....ഞം ഞം ഞം.....

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes