Chicken Omelette ചിക്കന്‍ ഓംലറ്റ് 
By : Shihab Ibrahim
വളരെ വ്യത്യസ്തവും രുചികരവുമായ വിഭവമാണ് ചിക്കന്‍ ഓംലറ്റ്.
പ്രോട്ടീന്‍ സമ്പുഷ്ടമായ ഉറവിടമാണ് മുട്ട. ഓംലറ്റ് പലതരത്തിലും തയ്യാറാക്കാം. ചിക്കന്‍ ചേർത്തു ഓംലറ്റ് എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം.
Ingredients
ചിക്കന്‍ - 100 ഗ്രാം
മുട്ട - 2 എണ്ണം
ക്യാപ്‌സിക്കം - ഒരു കപ്പ്
സവാള - ഒരു കപ്പ്
സ്പ്രിംഗ് ഒണിയന്‍ - 1 കപ്പ്
കുരുമുളകുപൊടി - കാല്‍ ടീസ്പൂണ്‍
പച്ചമുളക് - 5 എണ്ണം (അരിഞ്ഞത്‌)
മുളകുപൊടി - അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര് - കാല്‍ ടീസ്പൂണ്‍
എണ്ണ - 3 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്‌
Method
Step 1
ചിക്കന്‍ തീരെ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇത് ഓവനിൽ വച്ചു ബേക്ക് ചെയ്യാം അല്ലെങ്കിൽ, ചൂടാക്കിയ ഒരു പാത്രത്തിൽ 1/2 കപ്പ്‌ വെള്ളം ഒഴിച്ച് കോഴി കഷ്ണങ്ങളും, ഉപ്പും ഇട്ടു 5 മിനിട്ട് നേരം വേവിച്ചു എടുക്കാം.
Step 2
ഒരു പാനില്‍ എണ്ണയൊഴിച്ച് മുട്ടയും ചെറുനാരങ്ങാനീരുമൊഴികെയുള്ള എല്ലാ ചേരുവകളും, വേവിച്ച ചിക്കനും ചേര്‍ത്തിളക്കുക.
Step 3
ഇതു വാങ്ങി വച്ച് ചെറുനാരങ്ങാനീര് ചേര്‍ത്തിളക്കുക.
Step 4
ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ചൊഴിച്ച്, അല്‍പം ഉപ്പു ചേർത്തു നന്നായ് ഇളക്കുക.
Step 5
ഒരു പാനില്‍ എണ്ണയൊഴിച്ചു ചൂടായ ശേഷം മുട്ട മിശ്രിതം ഒഴിയ്ക്കുക.
Step 6
ഓംലറ്റ് ഒരുവിധം വേവാകുമ്പോള്‍ ചിക്കന്‍ മിശ്രിതം ഇതിൻറെ ഒരു ഭാഗത്തു വച്ച് മറുഭാഗം മടക്കുക.
Step 7
ഇത് തിരിച്ചു വച്ചും വേവിയ്ക്കുക.
Step 8
ചിക്കന്‍ ഓംലറ്റ് തയ്യാര്‍

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post