നല്ല ചൂടു ദോശയും വറ്റിച്ച മീൻകറിയും, ചുവന്നുള്ളിയും ഇഞ്ചിയും പച്ചമുളകും കുടംപുളിയും കറി വേപ്പിലയുംചേർത്തരച്ച നല്ല രസ്യൻ തേങ്ങ ചമ്മന്തിയും ആയാലോ അത്താഴം.What do you say ???
Dry Fish Curry
Dry Fish Curry
By : Sree Harish
*****************
മീൻ കഷ്ണങ്ങളാക്കിയത് -1/ 2kg
ചെറിയ ഉള്ളി അരിഞ്ഞത് -8
തക്കാളി -1 (തക്കാളിയുടെ പകുതി തീരെചെറിയ കഷ്ണങ്ങൾ ആക്കി അരിഞ്ഞു വെക്കണം ബാക്കി പകുതി അൽപ്പം വലുതായും അരിയണം)
ഇഞ്ചി ചെറിയ കഷ്ണം
പച്ചമുളക് -5 (എരിവനുസരിച്ച് )
കുടം പുളി പിഴിഞ്ഞത് -1 ടേബിൾ സ്പൂണ്‍
മുളകുപൊടി -1 ടേബിൾ സ്പൂണ്‍
മല്ലിപ്പൊടി -1 ടി സ്പൂണ്‍
ഉലുവാപ്പൊടി,മഞ്ഞൾപ്പൊടി,പെ രും ജീരകം -ഒരു പിഞ്ച്
കറി വേപ്പില
ഉപ്പ്
എണ്ണ
പൊടികളെല്ലാം അല്പ്പം വെള്ളമൊഴിച്ച് മിക്സ് ചെയ്തു വെക്കാം.
പാനിൽ അല്ലെങ്കിൽ ചട്ടിയിൽ അല്പ്പം എണ്ണ ചൂടാക്കിയതിലെക്ക് ഒരു പിഞ്ച് പെരും ജീരകമിട്ട് ഉള്ളിയരിഞ്ഞതും ഇഞ്ചി അരിഞ്ഞതും പച്ചമുളകും അല്പ്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നന്നായി വഴറ്റിയ ശേഷം മിക്സ് ചെയ്തു വെച്ചിരിക്കുന്ന പൊടികൾ ചേർക്കാം .നന്നായി ഇളക്കിയ ശേഷം തീരെ പൊടിയായി അരിഞ്ഞ തക്കാളി ചേർക്കാം. തക്കാളി നന്നായി വെന്തു ചേർന്നു കഴിഞ്ഞ് പുളി പിഴിഞ്ഞതും കുറച്ചു വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കണം .ഇതിലേക്ക് മീൻ കഷ്ണങ്ങളും ആവശ്യത്തിനു ഉപ്പും വലിയ കഷ്ണങ്ങൾ ആക്കി വെച്ചിരിക്കുന്ന തക്കാളിയും ചേർക്കാം.ഗ്രേവി കുറുകി മീനിൽ നന്നായി പിടിച്ച ശേഷം കറി വേപ്പില ചേർത്ത് വാങ്ങാം . തണുത്ത ശേഷം അല്പ്പം വെളിച്ചെണ്ണ കറിയുടെ മുകളിയിൽ ഒഴിച്ചാൽ കൂടുതൽ സ്വാദിഷ്ട്ടമാകും.താങ്ക്യു !
*****************
മീൻ കഷ്ണങ്ങളാക്കിയത് -1/ 2kg
ചെറിയ ഉള്ളി അരിഞ്ഞത് -8
തക്കാളി -1 (തക്കാളിയുടെ പകുതി തീരെചെറിയ കഷ്ണങ്ങൾ ആക്കി അരിഞ്ഞു വെക്കണം ബാക്കി പകുതി അൽപ്പം വലുതായും അരിയണം)
ഇഞ്ചി ചെറിയ കഷ്ണം
പച്ചമുളക് -5 (എരിവനുസരിച്ച് )
കുടം പുളി പിഴിഞ്ഞത് -1 ടേബിൾ സ്പൂണ്‍
മുളകുപൊടി -1 ടേബിൾ സ്പൂണ്‍
മല്ലിപ്പൊടി -1 ടി സ്പൂണ്‍
ഉലുവാപ്പൊടി,മഞ്ഞൾപ്പൊടി,പെ
കറി വേപ്പില
ഉപ്പ്
എണ്ണ
പൊടികളെല്ലാം അല്പ്പം വെള്ളമൊഴിച്ച് മിക്സ് ചെയ്തു വെക്കാം.
പാനിൽ അല്ലെങ്കിൽ ചട്ടിയിൽ അല്പ്പം എണ്ണ ചൂടാക്കിയതിലെക്ക് ഒരു പിഞ്ച് പെരും ജീരകമിട്ട് ഉള്ളിയരിഞ്ഞതും ഇഞ്ചി അരിഞ്ഞതും പച്ചമുളകും അല്പ്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നന്നായി വഴറ്റിയ ശേഷം മിക്സ് ചെയ്തു വെച്ചിരിക്കുന്ന പൊടികൾ ചേർക്കാം .നന്നായി ഇളക്കിയ ശേഷം തീരെ പൊടിയായി അരിഞ്ഞ തക്കാളി ചേർക്കാം. തക്കാളി നന്നായി വെന്തു ചേർന്നു കഴിഞ്ഞ് പുളി പിഴിഞ്ഞതും കുറച്ചു വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കണം .ഇതിലേക്ക് മീൻ കഷ്ണങ്ങളും ആവശ്യത്തിനു ഉപ്പും വലിയ കഷ്ണങ്ങൾ ആക്കി വെച്ചിരിക്കുന്ന തക്കാളിയും ചേർക്കാം.ഗ്രേവി കുറുകി മീനിൽ നന്നായി പിടിച്ച ശേഷം കറി വേപ്പില ചേർത്ത് വാങ്ങാം . തണുത്ത ശേഷം അല്പ്പം വെളിച്ചെണ്ണ കറിയുടെ മുകളിയിൽ ഒഴിച്ചാൽ കൂടുതൽ സ്വാദിഷ്ട്ടമാകും.താങ്ക്യു !
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes