ഹോം മേഡ് പനീർ - Paneer
By : Vinu nair
എന്താണ് പനീർ ? പാല് തനിയെ പിരിഞ്ഞാൽ അത് തൈര് ആകുന്നു , രാസം ഉപയോഗിച്ച് നിർബന്ധിതമായി പാല് പിരിയിക്കുമ്പോൾ അത് പനീർ ആകുന്നു ,അത്ര തന്നെ . പനീർ എന്ന് കേൾക്കുമ്പോഴേ പലർക്കും മടിയാണ് ഉണ്ടാക്കാൻ , അതിന്റെ റെസിപ്പി അറിയാവുന്നവർ പോലും ഉണ്ടാക്കാൻ മെനക്കെടാതെ പുറത്തു നിന്നും വാങ്ങാറാണ് പതിവ് , അത്ര വലിയ ആനക്കാര്യമൊന്നുമല്ല പനീർ , ഇതാ പനീർ പെട്ടന്ന് വീട്ടില് ഉണ്ടാക്കാൻ ഒരു റെസിപ്പി ..
വേണ്ട സാധനങ്ങൾ -
പാൽ - വെള്ളം ചേർക്കാത്ത കട്ടി കൂടിയ പാൽ
നാരങ്ങാ നീര് - രണ്ടു ലിറ്റർ പാലിന് അര കപ്പ് നാരങ്ങാ നീര് വേണ്ടി വരും
വൃത്തിയുള്ള വെളുത്ത ഖനം കുറഞ്ഞ തുണി (തിരിത്തുണി) ,ഏകദേശം ഒരു 21 ഇഞ്ച് ടിവിയുടെ വീതി തുണിക്ക് വേണം
-------------------------- --------------
തയ്യാറാക്കുന്ന വിധം -
ഒരു പാത്രത്തിൽ പാൽ തിളയ്ക്കാൻ വയ്ക്കുക , അടിക്കു പിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം , നന്നായി തിളച്ചു വരുമ്പോൾ തീ കുറക്കുക ,എന്നിട്ട് നാരങ്ങാ നീര് ചേർക്കുക ,ഒരുമിച്ച് ഉഴിക്കാതെ തുള്ളി തുള്ളിയായി ഉഴിച്ചു നിർത്താതെ പാൽ ഇളക്കി കൊടുക്കുക ,പാല് മുഴുവനായി പിരിഞ്ഞു വെള്ളം വേർപെടുന്ന സ്റ്റേജ് ആവുമ്പോൾ അടുപ്പിൽ നിന്നും മാറ്റുക , വലിയ അരിപ്പ അല്ലെങ്കിൽ ചോറ് വാർക്കുന്ന ഹോളുള്ള വട്ട പാത്രം എടുക്കുക ,അതിനടിയിൽ മറ്റൊരു പാത്രം വെള്ളം വീഴാൻ വയ്ക്കുക , അരിപ്പയിലേക്ക് തുണികഷ്ണം വിരിക്കുക , എന്നിട്ട് അടുപ്പിൽ നിന്നും വാങ്ങിയ പാത്രത്തിൽ ഉള്ളത് (ചൂടാറിയ ശേഷം) ആ തുണിയിലേക്ക് ഉഴിക്കുക,വെള്ളം തുണിയിലൂടെ കടന്നു അരിപ്പയിലൂടെ താഴത്തെ പാത്രത്തിൽ വീഴുന്നുണ്ടെന്ന് ഉറപ്പു വരുത്തുക ,വെള്ളം വാർന്ന ശേഷം പൈപ്പിന്റെ അടിയിൽ അരിപ്പ കാണിച്ചു തണുത്ത വെള്ളം അതിനു മുകളിലൂടെ ഉഴിക്കുക , നാരങ്ങയുടെ പുളിപ്പ് പനീറിൽ നിന്നും പോകാനാണ് ഇത് ചെയ്യുന്നത് , മൂന്നു മിനിട്ടിനു ശേഷം ജലാംശം മുഴുവൻ വറ്റി കഴിഞ്ഞു തുണിയുടെ നാലറ്റവും കൂട്ടി പിടിച്ചു നന്നായി ഇറുക്കി കിഴി കെട്ടുക , പാൽ കഷ്ണങ്ങൾ നന്നായി ഇറുകിയിരിക്കണം ,കിഴിക്കുള്ളിൽ ഗ്യാപ് വരാൻ പാടില്ല , ഇനി ആ കിഴി ഒരു പാത്രത്തിൽ വച്ച് നന്നായി അമർത്തി വട്ടത്തിലാക്കി ചപ്പാത്തി മാവ് പരുവത്തിൽ ആക്കുക ,ഇനി നല്ല ഭാരമുള്ള ഒരു വസ്തു അതിനു മുകളിൽ വയ്ക്കുക , അമ്മിക്കല്ലോ ഇരുമ്പ് പാട്ടയോ അല്ലെങ്കിൽ വെള്ളം നിറച്ച ടംബ്ലറോ അങ്ങനെ എന്തെങ്കിലും മതി ,പാൽ കഷ്ണങ്ങൾ കൂടി യോജിച്ചു പനീർ ആയി രൂപപ്പെടാനും വെള്ളമയം മുഴുവനായി പിഴിഞ്ഞ് കളയാനും വേണ്ടിയാണ് ഇത് ചെയ്യുന്നത് ...അര മുക്കാൽ മണിക്കൂർ അതങ്ങനെ ഇരിക്കട്ടെ , അതിനു ശേഷം ഭാരമുള്ള വസ്തു എടുത്തു മാറ്റി കിഴി അഴിച്ചു ഉള്ളിലുള്ള പനീർ എടുത്ത് നല്ല വൃത്തിയുള്ള കത്തി കൊണ്ട് പീസുകളാക്കി ഉപയോഗിക്കാം ,സ്വാദിഷ്ടമായ ശുദ്ധമായ ഹോം മേഡ് പനീർ റെഡി ..!!
ടിപ് - സ്പൈസി പനീർ വേണമെങ്കിൽ പാലിൽ കുരുമുളക് ചതച്ചത് ചേർത്തു തിളപ്പിക്കാവുന്നതാണ് .
.
.
.
അവധി ദിവസങ്ങളിൽ കുറച്ചു കൂടുതൽ പനീർ ഉണ്ടാക്കി ഫ്രിഡ്ജിൽ വച്ചാൽ ആവിശ്യത്തിന് മാത്രം കുറച്ചു കുറച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ് , ഫ്രിഡ്ജിൽ നിന്നെടുത്ത പനീർ പീസാക്കി ,ഒരു പാനിൽ ബട്ടർ ചൂടാക്കി അതിലിട്ട് ഗോൾഡൻ ഫ്രൈ ആക്കിയെടുത്താൽ ഫ്രഷ് ആയി കറികളിൽ ഉപയോഗിക്കാം.

--------------------------

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes