10x10 ഫിഷ്‌ ഗ്രിൽ 
By:Shaini Janardhanan

പേരു കേട്ടു ഞെട്ടിയോ ? 

ഈ റെസിപി, എരിവും പുളിയും വേണ്ടാത്ത, ആഡംബരങ്ങൾ അധികം വേണ്ടാത്ത, കുക്കിംഗ്‌ ടൈം ഇല്ലാത്തവർക്കും എന്നേപ്പോലെ ക്ഷമയില്ലാത്തവർക്കും, സർവോപരി മഹാമടിയന്മാർക്കും മടിച്ചികൾക്കും തീറ്റ പ്രിയരുമായ മിഡിൽ ഈസ്ടൻ ബാച്ചികൾക്ക് സമർപ്പിക്കുന്നു ....

ഇതു വളരെ ബുദ്ധിയുള്ളവർക്ക് മാത്രം ഉണ്ടാക്കാൻ പറ്റുന്ന ഐറ്റം ആണ് ...... വെരി സിമ്പിൾ, ബട്ട്‌ പവർഫുൾ (കാരണം ബുദ്ധിയുള്ളവർ സമയം വേസ്റ്റ് ചെയ്യില്ലല്ലോ) ..
ചെലവ് വെറും 10 ദിർഹത്തിൽ കുറവ് ... പാചക സമയം 10 മിനിറ്റ് ... ഇപ്പൊ തലക്കെട്ടിന്റ്റെ ഗുട്ടന്സ് പിടികിട്ടിയോ ...
.
കാര്യ പരിപാടിയിലേക്ക്

വിഷയം : ഫിഷ്‌ ഗ്രില്ല് ചെയ്തത് (അതോ, ചിക്കൻ/ പനീർ ??????) .. ആവൂ ... എന്തെങ്കിലും

വേണ്ട അനുസാരികൾ

1. മീൻ - ക്രീം ഡോറി ഫില്ലെറ്റ് 500 ഗ്രാം ***
(മീനില്ലാതെ ചിക്കൻ വച്ച് ഉണ്ടാക്കിയാൽ ഇതു ഗ്രിൽഡുചിക്കൻ അല്ലേ ആവൂ ... ശ്രെമിക്കവുന്നതാണ് .. പക്ഷെ അപ്പൊ പേര് ഒന്ന് 20x20 or 25x25 or 30x30 ഒക്കെ ആക്കിക്കോ ... എനിക്കു വിരോധമില്ല ..) .. പനീറും ഇങ്ങനെ ഗ്രില്ല് ചെയ്യാം
2. ഉപ്പ് - നിങ്ങൾക്കിഷ്ടപ്പെടുന്നതിലും അല്പം കുറച്ച് (salt - to your taste നിങ്ങൾ ചോദിക്കും, അതല്ലേ നാട്ടുനടപ്പെന്ന് ... അല്ല ... Just try to put a little less salt than what pleasures your palate ... അതാണെനിക്കിഷ്ടം .... നിങ്ങളും പ്രാക്ടീസ് ചെയ്തു നോക്ക് ... ഒരുപാട് ഗുണമുണ്ട് അങ്ങനെ ചെയ്‌താൽ .... വിവരിക്കണ്ടാ അല്ലേ ... ഇതൊക്കെ അറിയാത്തവർ ആരാ ഈ കാലത്ത്)
3. ലൈം ജ്യൂസ്‌ - 2 ഇടത്തരം നാരങ്ങയുടെ
4. പെപ്പർ – ½ ടേബിൾ സ്പൂൺ
5. മഞ്ഞൾ - ½ ടീ സ്പൂൺ (ഓപ്ഷണൽ) - (its one of the World’s healthiest foods) അതുകൊണ്ട് ധൈര്യമായിട്ട് ആഡിക്കോ.. എന്റെ അമ്മ പറയുന്നത് എനിക്ക് കറിയൊക്കെ മഞ്ഞകുണ്ടം പൊലെയിരിക്കണമെന്നു
6. ഒലിവ് ഓയിൽ - പാൻ ഗ്രീസ് ചെയ്യാൻ മാത്രം ആവശ്യമുള്ളത്
ലൈം ജ്യൂസ്‌, ഉപ്പ്, പെപ്പർ, മഞ്ഞൾ പൊടി മിക്സ്‌ ചെയ്തു മീനിൽ പുരട്ടി ഒരു 10-15 മിനിറ്റ്സു വെക്കുക .. അതവിടിരിക്കട്ടെ ...

ഈ സമയം നമ്മുക്ക് പാട്ട് കേൾക്കുകയോ ടിവി കാണുകയോ ആവാം .. അല്ലെങ്കിൽ കുറച്ചു കുക്കുംബർ, കാരറ്റ്, ടൊമാറ്റോ, കാപ്സികം, കാബേജ്, ബീറ്റ്, പാർസ്ലി ഇവ അരിഞ്ഞു തള്ളാം .. രണ്ടാമതു പറഞ്ഞതു ചെയ്‌താൽ 15 മിനിറ്റ്സ് കഴിഞ്ഞു കൂട്ടിക്കഴിക്കാൻ വേറെ സാധനം കണ്ടുപിടിക്കാൻ തല പുണ്ണാക്കണ്ട. കുക്ക് ചെയ്യണ്ടാ ... പച്ചക്ക് തിന്നോ

ഇനിയിപ്പോ, ഗ്രീസ്‌ ചെയ്ത പാൻ അടുപ്പത്തുവച്ച് മാരിനേറ്റ് ചെയ്തു വച്ച മീൻ കഷണങ്ങൾ നിരത്തുക. പാത്രത്തിൽ ബാക്കിയുള്ള ജ്യൂസ്‌ ഒഴിചേക്ക് ..... ഒരു 3-4 മിനിട്സ് ... പീസുകൾ മറിച്ചിടുക ... പിന്നെയും ഒരു 3-4 മിനിട്സ്.

വെള്ളം വറ്റുമ്പോൾ ആ പാത്രം മാറ്റാതെ അതിൽ തന്നെ ഒന്ന് കൂടി ഒരു 1-2 മിനിറ്റ്സ് വീതം ഓരോ സൈഡും മൊരിക്കുക .. അല്ലെങ്കിൽ വാങ്ങി, വേറൊരു പാനിൽ ഒലിവ് ഓയിൽ ഒഴിച്ച് ഗ്രീസ്‌ ചെയ്തു മീൻ കഷണങ്ങൾ ട്രാൻസ്ഫർ ചെയ്തു ഒരു 1-2 മിനിറ്റ്സ് വീതം ഓരോ സൈഡും മൊരിക്കുക

നോട്ട് : (ഈ ഗ്രില്ലിംഗ് പണി മൈക്രോവേവ് ചെയ്യാം ... പക്ഷെ ഏതു ശരാശരി മലയാളിയെയും പോലെ മൈക്രോവേവ് കുക്കിംഗ്‌ എനിക്കും ചതുർഥീയാ .. മൈക്രോവേവ് നുട്രിയെന്റ്സ് കൊന്നുകളയും എന്നാ എൻറ്റെ ധാരണ . ഓരോരോ അന്ധവിശ്വാസങ്ങളേ !!!)

സംഗതി റെഡി ... ഡിപ്‌ വേണമെന്നുള്ളവർക്ക് ഒറിജിനൽ മയോ, ഗാർലിക് മയോ, തുടങ്ങിയവ എന്തും യൂസ് ചെയ്യാം. നിങ്ങൾക്കിഷ്ടമുള്ളത്.

PS : *** ക്രീം ഡോറിക്ക് പകരക്കാരനെ കണ്ടു പിടിക്കാൻ പറഞ്ഞാൽ ഞാൻ പെടും ... ഇവിടെ ദുബായ്‌ എല്ലായിടത്തും ഇതു കിട്ടും .. പക്ഷേ, ഞാൻ ഇവിടെ സാൽമണ്‍ ആണ് ഉണ്ടാക്കിയത്. അത് കൊണ്ട് വില 10 ദിർഹം അല്ല .. ഇത്തിരി കൂടി പോയീ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post