കാന്ത പൊഹ 
By : Aneeja Ali
കാന്ത : സവാള 
പൊഹ : നമ്മട അവല്‍ തന്നെ grin emoticon 

ഇത് ഒരു മഹാരാഷ്ട്രീയന്‍ ബ്രേക്ക്‌ഫസ്റ്റ് വിഭവം ആണ് ..അവല്‍ വെച്ച് ഒരുപാട് വിഭവങ്ങള്‍ ഉണ്ടാക്കാമെന്നു ബോംബെ വന്നപ്പോഴാ മനസ്സില്‍ആയത് .. അതില്‍ ഏറ്റവും എളുപ്പം ഉള്ള ഒരു
വിഭവം ആണ് കാന്ത പൊഹ (പച്ച മലയാളത്തില്‍ പരയാണേല്‍ സവാള അവല്‍ ) ... സവാള വെച്ച് മാത്രം അല്ലാട്ടോ ഉരുളകിഴങ്ങ് വെച്ചും നമ്മുക്ക് ഈ വിഭവം ഉണ്ടാക്കാം .

അപ്പൊ തുടങ്ങല്ലേ ....

പൊഹ(വെള്ളയോ , ചുവന്നതോ ) : 1.5 കപ്പ്‌
സവാള (ചെറുതായി അരിഞ്ഞത് ) : 1
മഞ്ഞപൊടി : കാല്‍ ടി സ്പൂണ്‍
കടുക് : 1 ടി സ്പൂണ്‍
കപ്പലണ്ടി : ഇഷ്ട്ടാനുസരണം
വേപ്പില : 10-12
പച്ചമുളക് (അരിഞ്ഞത്) : 1
പഞ്ചസാര : 1 ടിസ്പൂണ്‍

ഓയില്‍ : 1 ടിപ്സ്പൂന്‍
ഉപ്പ് : പാകത്തിന്

പൊഹ സോഫ്റ്റ്‌ ആകുന്നത് വരെ വെള്ളത്തില്‍ തിരുമ്മി കഴുകുക ..
ശേഷം അതില്‍ പഞ്ചസാരയും ഉപ്പും മഞ്ഞള്‍പൊടിയും ഇട്ടു മിക്സ് ചെയ്തു വെക്കുക്ക .
പാനില്‍ കപ്പലണ്ടി റോസ്റ്റ് ചെയ്യുക... ആ പാനില്‍ തന്നെ ഓയില്‍ ഒഴിച്ചു കടുക് പൊട്ടിക്കുക...
ശേഷം സവാള വഴറ്റുക ... വഴന്നു വന്നതിനു ശേഷം കറിവേപ്പിലയും പച്ചമുളകും ചേര്‍ത്തു ഇളക്കുക..
ഇതിലേക്ക് പൊഹ ചേര്‍ത്തു ഇളക്കുക... ഈ കൂട്ട് മൂടി വെച്ച് 3 മിനിട്ട് നേരം ലോ flame ല്‍ വേവിക്കുക...
ഒരു മിനിറ്റ് കഴിഞ്ഞാല്‍ മൂടി തുറന്നു ഒന്ന് ഇളക്കി കൊടുക്കുക..മൂന്നു മിനിട്ടിനു ശേഷം തീ ഓഫ്‌ ചെയ്തു രണ്ടു മിനിട്ട് മൂടി വെക്കുക...
ശേഷം സെര്‍വിംഗ് പ്ലട്ടിലോട്ടു മാറ്റി വേണേൽ നാരങ്ങ നീര് പിഴിഞ്ഞ് ഒഴിച്ചും മല്ലി ഇല അരിഞ്ഞത് ഇട്ടും മിക്സ് ആക്കി ചൂട് ചായയുടെ കൂടെ
കഴിക്കാം !!!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post