കപ്പ (മരിച്ചീനി)അവിയലും മത്തികറിയും
By : Meera Vinod
കപ്പ -അര കിലോ
ചെറിയ ഉള്ളി -7
തേങ്ങ - അര മുറി
നല്ല ജീരകം -അര സ്പൂണ്‍
വെളുത്തുള്ളി 2-3 അല്ലി
ഞാന്‍ചെറിയ നെല്ലിക്കയുടെ അത്രയുള്ള വാളന്‍ പുളി ആണ് എടുത്തെ പുളിപ്പില്ലാത്ത തൈര് ആണേല്‍ 2 സ്പൂണ്‍ ചേര്‍ക്കാം
മുളക്പൊടി -1 സ്പൂണ്‍
മഞ്ഞള്‍ പൊടി -കാല്‍ സ്പൂണ്‍
വെളിച്ചെണ്ണ -1 സ്പൂണ്‍
കറിവേപ്പില
നീളത്തില്‍ അരിഞ്ഞ
കപ്പ കുറച്ച് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിച്ച് വെള്ളം കളഞ്ഞ് എടുക്കുക .പുളി കുറച്ച് വെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞ വെള്ളം എടുക്കുക.തേങ്ങ ,ജീരകം ,വെളുത്തുള്ളി ചെറിയ ഉള്ളി ,മുളക് പൊടി ,മഞ്ഞള്‍ പൊടി ,ഇവ ചേര്‍ത്ത് അവിയലിന് അരക്കുന്ന പോലെ അരക്കുക .ഒരു പാന്‍ ചൂടാക്കി വേവിച്ചു  വച്ച മരിച്ചീനി അരച്ചെടുത്ത തേങ്ങ കൂട്ടും പുളി വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് പുളി വെള്ളം വറ്റി അരപ്പ് മരിച്ചീനിയില്‍ പിടിക്കും വരെ തീ കുറച്ചിട്ട് വേവിക്കുക .മുകളില്‍           വെ ളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ഇട്ട് എടുക്കുക .
മത്തികറി
മത്തി - 6 വലുത്
പച്ച മുളക് -3
മുരിങ്ങക്ക - 1 എണ്ണം (നടുക്ക്  കീറിയത്)
തക്കാളി -1
കുഞ്ഞുള്ളി -6
ഇഞ്ചി ചെറുതായി അരീഞ്ഞത്-1 സ്പൂണ്‍
തേങ്ങ -2 -3 സ്പൂണ്‍
മുളക് പൊടി -2 1/2 mസ്പൂണ്‍
മല്ലി പൊടി -1/2 സ്പൂണ്‍
മഞ്ഞള്‍ പൊടി -കാല്‍ സ്പൂണ്‍
ഉലുവ പൊടി -കാല്‍ സ്പൂണ്‍
പുളി  ആവശ്യത്തിന്
വെളിച്ചെണ്ണ ,
കറിവേപ്പില
ഒരു മണ്‍ചട്ടിയില്‍ വൃത്തിയാക്കി എടുത്ത മത്തി, തക്കാളി ,പച്ചമുളക് ,മുരിങ്ങക്ക,ഇഞ്ചി  ,ഉപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് അടുപ്പത്ത് വയ്ക്കുക.തേങ്ങ ,മുളക് പൊടി ,മഞ്ഞള്‍ പൊടി ,ചെറിയ ഉള്ളി ,ഉലുവ പൊടി എന്നിവ നന്നായി അരച്ചെടുത്ത് മീനീല്‍ ചേര്‍ക്കുക ചട്ടി ഒന്ന് ചുറ്റിക്കുക. ആദ്യത്തെ തിള വരുബോള്‍ പുളി വെള്ളം ഒഴിച്ച് വേവിക്കുക .കറി കട്ടിയാകുബോള്‍ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ചേര്‍ത്ത് എടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post