തേങ്ങ വറുത്തറച്ച മീൻ കറി :-
By : Muneera Saheer
അയല, അയക്കൂറ, ആവോലി, മത്തി ഒക്കെ വെച്ച് ഇങ്ങിനെ ഉണ്ടാക്കാം...
മത്തി - 8 എണ്ണം
തേങ്ങ ചിരകിയത് - 1/2 ടീ കപ്പ്
സവാള - 1
തക്കാളി - 1
പച്ചമുളക് - 2 എണ്ണം
പുളിവെള്ളം - 2 ടേബിൾസ്പൂൺ
മല്ലിപൊടി - 1 ടേബിള്‍സ്പൂൺ
മഞ്ഞൾപൊടി - 1/2 ടിസ്പൂൺ
കുരുമുളക് പൊടി - 1 ടേബിൾസ്പൂൺ
പെരുജീരകം - 1/2 ടിസ്പൂൺ
കടുക് - 1 ടിസ്പൂൺ
ഉലുവ - 1 നുള്ള്
കറിവേപ്പില - 2 തണ്ട്
എണ്ണ - 1 ടേബിള്‍സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം :-
മീൻ കഴുകി കഷണങ്ങളാക്കി വെക്കുക...
വാളൻപുളി വെളളത്തിൽ കുതിർത്ത് പിഴിഞ്ഞ് പുളിവെള്ളം എടുത്തു വെക്കുക...
പാനിൽ തേങ്ങ ചിരകിയത്, പെരുജീരകം, സവാള അരിഞ്ഞത് ഇട്ട് വറുക്കുക... ബ്രൗൺ നിറമാക്കുമ്പോൾ മല്ലിപൊടി ഇട്ട് 1,2 മിനിറ്റ് വറുത്ത് തീ ഓഫ് ചെയ്യുക... തണുത്താൽ മിക്സിയിൽ ഇട്ട് നന്നായി അരച്ച് വെക്കുക...
പാനിൽ എണ്ണ ചൂടാക്കി കടുക്, ഉലുവ കറിവേപ്പില ഇട്ട് മൂപ്പിക്കുക... 1/2 ടേബിൾസ്പൂൺ കുരുമുളക് പൊടി ഇട്ട് വഴറ്റുക... തക്കാളി കഷ്ണങ്ങളാക്കിയതും, പച്ചമുളക്, മഞ്ഞൾപൊടി ചേര്‍ത്ത് നന്നായി വഴറ്റുക.... അരച്ച തേങ്ങ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മീൻ കഷ്ണങ്ങളും, പുള്ളിവെള്ളവും, ആവശ്യത്തിന് വെളളവും ചേർത്ത് വേവിക്കുക... മീൻ വെന്താൽ ബാക്കിയുള്ള കുരുമുളക് പൊടിയും ചേര്‍ത്ത് ഇളക്കി വാങ്ങാം... (എരിവും, പുളി ഒക്കെ ആവശ്യത്തിന് അനുസരിച്ച് മാറ്റം വരുത്താം )... പാത്രത്തിലേക്ക് മാറ്റി ചുടോടെ വിളമ്പാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes