തീയലിനു തേങ്ങ വറുക്കുന്ന മണം കാരണം അടുത്ത വീട്ടിലെ അമ്മുമ്മ വന്നു ചോദിക്കുന്നു ..ശ്രീ എന്താ കുക്ക് ചെയ്യുന്നത് ...നല്ല മണം വരുന്നല്ലോ എന്ന്.. ഇതിൽ ഉപയോഗിച്ചിരിക്കുന്ന മുളക് പൊടിയുടെ അളവും നാട്ടിൽ നിന്ന് കൊണ്ടു വെച്ചിരിക്കുന്ന മുളക്പൊടിയും കണ്ടപ്പോൾ പുള്ളിക്കാരി ഓടി രക്ഷപ്പെട്ടു.. wink emoticon
പാവക്ക തീയൽ
By : Sree Harish
ആദ്യം പാവക്കയും(1 ചെറുതായി അരിഞ്ഞത് ) പച്ചമുളകും(4 ) കുറെ കറിവേപ്പിലയും വെളിച്ചെണ്ണയിൽ ഒന്നു വഴറ്റി അതിലേക്കു കുഞ്ഞുള്ളിയും (10) തേങ്ങാക്കൊത്തും ചേർത്ത് ഒന്ന് കൂടി വഴറ്റി ഒരു മുരിങ്ങക്കയും ചേർത്തു അരമുറി തേങ്ങ ചുവക്കെ വറുത്ത്1 1/2 ടി സ്പൂൺ മുളകുപൊടിയും1 1/2 ടി സ്പൂൺ മല്ലിപ്പൊടിയും ചേർത്ത് ഒന്ന് കൂടി ചൂടാക്കി ഒരു നുള്ള് ഉലുവപ്പൊടിയും ചേർത്ത് നല്ല മയത്തിൽ അരച്ചെടുത്ത അരപ്പും ആവശ്യത്തിനു ഉപ്പും ചേർത്ത് പകുതി വേവായപ്പോൾ മൂന്നു വല്യ സ്പൂൺ വാളൻ പുളിയുടെ നീരും ചേർത്ത് അഞ്ചു മിനിട്ട് ചെറിയ തീയിൽ അടച്ചു വേവിച്ചു.രുചിയുള്ള പാവക്ക തീയൽ !

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes