തക്കാളിത്തീയല്‍

01. പഴുത്ത തക്കാളി - മൂന്ന്, 
ചുവന്നുള്ളി അരിഞ്ഞത് - കാല്‍ക്കപ്പ്, 
പച്ചമുളക്- അഞ്ച്, 
എണ്ണ - അഞ്ചു ചെറിയ സ്പൂണ്‍
02. തേങ്ങ ചുരണ്ടിയത് - അര മുറി,
ഉണക്കക്കാന്താരി - എട്ട്,
കറിവേപ്പില- മൂന്നു തണ്ട്
03. മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍
04. വാളന്‍പുളി - ആവശ്യമെങ്കില്‍
പാകം ചെയ്യുന്ന വിധം
* ഒന്നാമത്തെ ചേരുവ എണ്ണയില്‍ നന്നായി വഴറ്റി മാറ്റി വയ്ക്കുക.
* രണ്ടാമത്തെ ചേരുവ ചുവക്കെ വറക്കുക. തേങ്ങ നന്നായി ചുവന്ന ശേഷം മുളകുപൊടി ചേര്‍ക്കുക. ചൂടാറിയശേഷം ഇതു നന്നായി അരയ്ക്കുക.
* അരപ്പ്, വഴറ്റി വച്ചിരിക്കുന്ന ചേരുവയില്‍ ചേര്‍ത്തു പാകത്തിനുപ്പും വെള്ളവും ചേര്‍ത്തു തിളപ്പിച്ചു വേവിച്ചു വാങ്ങുക.
* പുളി ആവശ്യമെങ്കില്‍ മാത്രം, വാളന്‍ പുളി പിഴിഞ്ഞു ചേര്‍ക്കുക..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post