പച്ച മോര് ഉണ്ടാക്കാന്‍ പഠിക്കാം 
By : Sooraj Charummoodu
വേനല്‍ക്കാലം ആകാന്‍ പോകുന്നു. രാവിലെ ഒന്ന് പുറത്തേക്കു പോയി തിരിച്ചു വന്നപോഴാണ് വെയിലിന്‍റെ ചൂടും ക്ഷീണവും ഒക്കെ തോന്നിയത്. നള തണുത്ത വെള്ളം കുടിക്കാന്‍ തോന്നി. പക്ഷേ അപ്പോഴേക്കും ഊണ് തയ്യാറായിരുന്നു. വെള്ളം കുടിച്ചാല്‍ ആ വിശപ്പ്‌ കെട്ടുപോകും അതിനാല്‍ ചോറുണ്ണാന്‍ തന്നെ തീരുമാനിച്ചു. ചോറും മീന്‍ സുര്ര്യും തോരനും കൂട്ടി കഴിച്ചു. അവസാനം ലേശം പച്ചമോരും. ആ പച്ചമോര് വയറ്റിലേക്ക് എത്തിയപ്പോ അല്പം ആശ്വാസം. ഒരു പ്രത്യേക തണുപ്പും. പലതരം മോര് കുടിച്ചിട്ടുണ്ട്. പക്ഷെ ഇങ്ങനെ ഒരു മോര് ആദ്യം. എന്നാല്‍ പിന്നെ ആ രഹസ്യം എന്താണെന്നു ഒന്ന് കണ്ടറിയാം എന്ന് കരുതേ ആ മോരിനു പിന്ന്നിലുള്ള കൈകള്‍ അന്വേഷിച്ചു കണ്ടെത്തി..ആ കൈകള്‍ എല്ലാ ചേരുവകളെ പറ്റിയും പറഞ്ഞു...ആ രഹസ്യം ഇവിടെ പരസ്യം...
കട്ട തൈര് ആവശ്യത്തിനു വെള്ളം ചേര്‍ത്ത് നന്നായി ഉടച്ചത് – 3 ഗ്ലാസ്
ചുവന്നുള്ളി 4 എണ്ണം വട്ടത്തില്‍ അരിഞ്ഞു ചതച്ചത്
അധികം എരിവില്ലാത്ത പച്ചമുളക് വട്ടത്തില്‍ അരിഞ്ഞു ചതച്ചത് – 1 എണ്ണം
കുരുമുളക് (പച്ച ആയാല്‍ കൂടുതല്‍ നന്ന് ) 3 എണ്ണം ചതച്ചത്
ഇഞ്ചി നന്നായി നുറുക്കി ചതച്ചത് – ഒന്നര ടീസ്പൂണ്‍
പുതിന ഇല – 4 ഇല ചെറുതായി ചതക്കണം
കറിവേപ്പില - ആവശ്യത്തിനു
ഉപ്പു – ആവശ്യത്തിനു

ആദ്യപടി തൈര് വെള്ളം ചേര്‍ത്ത് നന്നായി കലക്കി തണുപ്പിക്കുക ( ഫ്രിഡ്ജ്‌ അല്ലെങ്കില്‍ മണ്‍കലം ഉപയോഗിച്ചാലും മതി )
വേറൊരു പാത്രത്തില്‍ ബാക്കി എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി കൈകൊണ്ടു ഇളക്കുക. ഒരു 2 മിനിറ്റ് നന്നായി മിക്സ്‌ ചെയ്യണം. എന്നിട്ട് ഇതിലേക്ക് തണുത്ത മോര് ഒഴിച്ച് നന്നായ് ഇളക്കി ഒരു അര മണിക്കൂര്‍ വെക്കുക. ശേഷം ഉപയോഗിക്കാം.

Note:
1.ചേരുവകള്‍ ഒന്നിച്ചിട്ട് ചതക്കരുത്. ഓരോ ചേരുവകളും പ്രത്യേകം വേണം ചതക്കാന്‍.
2. രാത്രിയില്‍ തൈര് ,മോര് ഇവ ഉപയോഗിക്കരുത്.ഉച്ചക്കും രാവിലെയും ഉപയോഗിക്കാം
3 നല്ല കടുമാങ്ങ അച്ചാര്‍ ഉണ്ടെങ്കില്‍ അത് ചേര്‍ത്ത് കുടിച്ചാല്‍ സ്വാദ് കൂടും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post