പാലപ്പവും വെള്ള കടലക്കറിയും
By : SreeHarish
പാലപ്പം ദോശ തവയിൽ മാവൊഴിച്ച് തിരിച്ചിടാതെ അടച്ചു വേവിച്ചത്.
കടലക്കറി ഉള്ളിയും തക്കാളിയും ഒന്നും എണ്ണയിൽ വഴറ്റാതെ തയ്യാറാക്കിയത്.
രണ്ടു കപ്പ് പച്ചരി 6-8 മണിക്കൂർ കുതിർത്ത് ഒരു കരിക്കും(ഇളവൻ) മൂന്നുനാലു സ്പൂൺ പഞ്ചസാരയും ചേർത്ത് നേർ മായി കരിക്കിൻ വെള്ളത്തിൽ അരച്ചു.രണ്ടു ടേബിൾ സ്പൂൺ ഇളം ചൂടുവെള്ളത്തിൽ അര ടി സ്പൂൺ യീസ്റ്റ് നന്നായി മിക്സ് ചെയ്തു മാവിൽ ചേർത്തു. 6-8 മണിക്കൂറിനു ശേഷം മാവിൽ അൽപ്പം ഉപ്പും ചേർത്ത് ചൂടായ ദോശ പാനിലൊഴിച്ചു.. മൂടി വെച്ചു ചുട്ടെടുത്തു.മൃദുവായ പാലപ്പം!.
ഒന്നരക്കപ്പ് വെള്ളക്കടല ആറുമണിക്കൂർ കുതിർത്ത ശേഷം കുക്കറിൽ ആവശ്യത്തിനു വെള്ളമൊഴിച്ച് നാല് വിസിൽ:
ആവി പോയ ശേഷം രണ്ടു സവാള അരിഞ്ഞതും മൂന്നുനാലു കഷ്ണം വെളുത്തുള്ളി അരിഞ്ഞതും ചെറിയ കഷ്ണം ഇഞ്ചി പച്ചമുളക് എന്നിവ അരിഞ്ഞതും ചേർത്ത് ഒരു വിസിൽ വരും വരെ വേവിക്കുക .ഇതിലേക്ക് ഒരു ടി സ്പൂൺ മുളകുപൊടി,മസാലപ്പൊടി ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് ഒരു തക്കാളി അരിഞ്ഞതും ആവശ്യത്തിനു ഉപ്പും ചേർത്ത് ഒന്നുകൂടി വേവിക്കുക തക്കാളി വെന്തു ഗ്രേവി കുറുകുമ്പോൾ മുക്കാൽ ക്കപ്പ് തേങ്ങാപ്പാൽ കൂടി ചേർത്ത് വാങ്ങാം . ഒരു ടി സ്പൂൺ എണ്ണയിൽ കടുകു വറുത്തത് താളിച്ച് വിളംബാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes