ഫിഷ്‌ മസാല.(Re-post)
By >> Sree Harish
മീൻ - കട്ടിയുള്ള കഷ്ണങ്ങൾ ആക്കാൻ പറ്റിയ്ത് - 1kg 
ചെറിയ ഉള്ളി - 10 ( ചെറുതായി അരിഞ്ഞത് )
ഇഞ്ചി ചെറുതായി അരിഞ്ഞത് - 1 Tbspoon 
വെളുത്തുള്ളി അരിഞ്ഞത് - 1 Tbspoon
പച്ചമുളക് -6 ( depends on your taste )
തക്കാളി -2
മഞ്ഞൾപ്പൊടി -1/2 Tspoon
മുളകുപൊടി -1Tbspoon
മല്ലിപ്പൊടി -1 Tbspoon
കുരുമുളക് പൊടി - 1 Tbsoopn
തേങ്ങാപ്പാൽ - 1 കപ്പ്‌
ഗരം മസാല - 1 Tbspoon ( പെരും ജീരകം, ഗ്രാമ്പൂ, ഏലക്ക, തക്കോലംപൊടിച്ചതു)
കറി വേപ്പില
മല്ലിയില്ല ( optional )
വെളിച്ചെണ്ണ
മീൻ വൃത്തിയാക്കുക . ഒരു പാൻ or ചട്ടി ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ഉള്ളി നന്നായി വഴറ്റുക. ഇതിലേക്ക് മഞ്ഞള്പ്പൊടി, ഉപ്പു ചേര്ക്കുക. next ഇഞ്ചി , വെളുത്തുള്ളി, പച്ചമുളക് ക ചേര്ക്കുക . നന്നായി വഴങ്ട് കഴിഞ്ഞു തക്കാളി ചേര്ക്കുക,
ഇതിലേക്ക് മുളക്പ്പൊടി, മല്ലിപ്പൊടി , കുരുമുളക്പൊടി,ഗരംമസാല ചേർത്ത് നന്നായി വഴറ്റുക. brown നിറമാകുമ്പോൾ മീൻ ചേര്ക്കാം. ആവശ്യത്തിനു വെള്ളം ചേർത്ത് 15-20 മിനിട്ട് കുക്ക് ചെയ്യുക. പാകമാകുമ്പോൾ തേങ്ങാപ്പാൽ ചേർത്ത് ചൂടാക്കി വാങ്ങാം . അല്പ്പം വെളിച്ചെണ്ണ ചൂടാക്കി കറി വേപ്പില, ഒരു ചെറിയ ഉള്ളി അരിഞ്ഞത് ഇട്ടു മൂപ്പിക്കുക.. ഇതു ചേർത്ത് garnish ചെയ്യാം. ഫിഷ്‌ മസാല റെഡി.Good to go with Appam , Chappathi or White Rice 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post