Tawa Chicken 
By >> Sree Harish
ചിക്കൻ (boneless )-1/2 kg 
സവാള -2 
പച്ചമുളക് -5
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺ
കാപ്സിക്കം ചെറുതായി അരിഞ്ഞത് -1
തക്കാളി-3
മഞ്ഞൾപ്പൊടി-1 പിഞ്ച്
മുളകുപൊടി -1 ½ ടി സ്പൂൺ
മല്ലിപ്പൊടി -2 ടി സ്പൂൺ
കുരുമുളക് പൊടി -1 ടി സ്പൂൺ
ജീരകം -1 പിഞ്ച്
പെരും ജീരകം പൊടിച്ചത്-1/2 ടി സ്പൂൺ
കാഷ്യുനട്ട്സ് -6-8
ഏലക്ക -1,ഗ്രാമ്പൂ-2,
തൈര് -2 ടി സ്പൂൺ
എണ്ണ,മല്ലിയില ,ഉപ്പ് - ആവശ്യത്തിനു

ചെറിയ കഷ്ണങ്ങൾ ആക്കിയ ചിക്കൻ തൈരും മഞ്ഞൾപ്പൊടിയും ഉപ്പും അൽപ്പം മുളകുപൊടിയും ചേർത്ത്10 മിനിട്ട് വെക്കുക.ശേഷം തവയിൽ എണ്ണ ഒഴിച്ച് നന്നായി മോരിചെടുത്തു മാറ്റിവെക്കുക. മറ്റൊരു തവയിൽ അല്പ്പം എണ്ണ ഒഴിച്ച് 1 പിഞ്ച് സാധാരണ ജീരകം ചേർത്ത് പച്ചമുളക് അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,അരിഞ്ഞ സവാള, പച്ചമുളക് one by one വഴറ്റുക.നന്നായി വഴണ്ട ശേഷം മുളകുപൊടിയും മല്ലിപ്പൊടിയും പെരും ജീരകപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച് തക്കാളി അരിഞ്ഞതുകൂടി ചേർത്ത് വഴറ്റുക.ഇതിൽ നിന്നും രണ്ടു ടേബിൾ സ്പൂൺ മാറ്റിവെക്കുക.ബാക്കി മിക്സിലേക്ക് അരിഞ്ഞ കാപ്സിക്കം കൂടി ചേർത്ത് വഴറ്റുക.ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു 10 മിനിട്ട് medium flame ഇൽ അടച്ചു വേവിക്കുക.മാറ്റിവെച്ചിരിക്കുന്ന രണ്ടു സ്പൂൺ മസാല മിക്സ്‌ കാഷ്യുനട്ട്സും അല്പ്പം വെള്ളവും ചേർത്ത് നന്നായി അരച്ചു ചിക്കനി ലേക്ക് ചേർത്ത് രണ്ടു മിനിട്ട് ചൂടാക്കിഏലക്ക,ഗ്രാമ്പൂ,മല്ലിയില എന്നിവ ചേർത്ത് വാങ്ങാം.! തവാ ചിക്കൻ റെഡി.ചപ്പാത്തി / വൈറ്റ് റൈസ്/ ബ്രെഡ്‌/ നാൻ ഇവയുടെകൂടെ നല്ലതാണ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post