ചിക്കന്‍ കൊണ്ടാട്ടം
By : Murali Sudhakaran

പേരു കേട്ടിട്ട് അന്തം വിടണ്ട. ഞങ്ങളുടെ നാട്ടില്‍, ഉപ്പിട്ടു പുഴുങ്ങിയെടുത്ത് വെയിലത്ത് വെച്ച് ഉണക്കി സൂകഷിക്കുകയും ആവശ്യാനുസരണം എടുത്ത് എണ്ണയില്‍ വറുത്തെടുക്കുകയും ചെയ്യുന്ന സാധനങ്ങള്‍ക്ക് പറയുന്ന പേരാണ് കൊണ്ടാട്ടം. കൊണ്ടാട്ടം തമിഴ് നാട്ടില്‍ പോയാല്‍ ആഘോഷവും, ആ സാധനം കേരളത്തിന്‍റെ തെക്കന്‍ ജില്ലകളില്‍ വററലുമാകുന്നു.

ഇനി ഈ കൊണ്ടാട്ടത്തിന്‍റെ പരിണാമ prakriya നോക്കാം.

കോഴി ചെറിയ കഷണങ്ങള്‍ - 1/2 kg
ഇഞ്ചി-വെളുത്തുളളി ചതച്ചത് - 2 ടീസ്പൂണ്‍
ചെറിയ ഉളളി ചതച്ചത് - 10-15 എണ്ണം
മുളകുപൊടി - 2 ടീസ്പൂണ്‍, മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍, മല്ലിപ്പൊടി - 2 ടീസ്പൂണ്‍, കാശ്മീരി മുളകു പൊടി -1 ടീസ്പൂണ്‍, കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍,ആവശ്യത്തിന് ഉപ്പ്. എല്ലാം കൂടി കോഴിയില്‍ പുരട്ടി വെക്കുക.

അര മണിക്കൂര്‍ കഴിഞ്ഞ് ഒരു പാനില്‍ 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുംപോള്‍ കോഴിക്കഷണങ്ങള്‍ അതിലേക്കിട്ട് ചെറു തീയില്‍ മൂടിവെച്ച് വേവിക്കുക. അപ്പോഴേക്കും കോഴിയില്‍ നിന്നും ധാരാളം വെളളമിറങ്ങിക്കാണും, പിന്നെ തുറന്ന് വെച്ച് നല്ല തീയില്‍ മൊരിച്ചെടുക്കുക. താളിക്കുന്ന പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് 10-15 വററല്‍ മുളക് മുറിച്ചതും 3-4 തണ്ട് കറിവേപ്പലയും താളിച്ച് ഒഴിക്കുക. തീരെ ജലാംശമില്ലാത്ത അവസ്ഥയില്‍ വാങ്ങി വെക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post