വട്ടയപ്പം
By : Sree Harish
രണ്ടു കപ്പു പച്ചരി കുതിർത്ത് ഒരു കരിക്കിന്റെ മുക്കാൽ ഭാഗത്തോളം ചേർത്ത് കരിക്കിൻ വെള്ളത്തിൽ തന്നെ അരച്ചതിലേക്ക്,രണ്ട് ടേബിൾ സ്പൂൺ ഇളം ചൂട് വെള്ളത്തിൽ അര ടി സ്പൂൺ ഈസ്റ്റ്‌ചേർത്ത് 10 മിനിട്ട് വെച്ചതും ചേർത്ത് പിന്നെ മധുരമനുസരിച്ചു പഞ്ചസാരയും കൂടി.(4 ടേബിൾ സ്പൂൺ ) ഇതിലേക്ക് ഒരു വല്യ സ്പൂൺ തരിയുള്ള അരിപ്പൊടി (റവ) തിളച്ച വെള്ളത്തിൽ ഒന്ന് വേവിച്ചു തണുത്ത ശേഷംചേർത്തിളക്കി.6-8 മണിക്കൂറിനുശേഷം ഒരു നുള്ള് ഉപ്പും അൽപ്പം ഏലക്കപ്പൊടി ചേർത്തിളക്കി മയമുള്ള സ്റ്റീൽ പ്ലേറ്റിൽ (അല്പ്പം എണ്ണയോ നെയ്യോ പുരട്ടാം ) മാവൊഴിച്ച് ആവിയിൽ വേവിച്ചെടുക്കാം...രുചിയും മണവുമുള്ള വട്ടയപ്പം ! (അലങ്കാരത്തിന്‌ കാഷ്യു &കിസ്മിസ് )

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post