ബട്ടർചിക്കനും ബട്ടൂരയും
By : Sree Harish
കുട്ടികൾക്ക് ഏറെ ഇഷ്ട്ടമുള്ള ബട്ടർ ചിക്കൻ ...

1/2 kg ചെറുതായി അരിഞ്ഞ ചിക്കെനിലേക്ക് ഒരു സ്പൂൺ തൈരും മുളകുപൊടിയും അല്പ്പം മഞ്ഞൾപ്പൊടിയും പുരട്ടി വെക്കുക. (10 -15 മിനിട്ട്). ശേഷം പാനിൽ രണ്ടു സ്പൂൺ ബട്ടർ ഒഴിച്ച് 8-10 മിനിട്ട് ഒന്ന് മൊരിചെടുത്തു മാറ്റിവെക്കാം.

ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ബട്ടർ ചൂടാക്കി ഒരു നുള്ള് ജീരകം ഇട്ട ശേഷം ഒരു ചെറിയ സവാള അരിഞ്ഞതു ചേർത്ത് വഴറ്റുക . സവാള ഒന്ന് വഴണ്ട് കഴിയുമ്പോൾ ഒരു സ്പൂൺ ജിഞ്ചർ&ഗാർലിക് പേസ്റ്റ് ചേർക്കുക ഇതിലേക്ക് രണ്ടു പച്ചമുളക് കൂടി ചേർത്ത് ഒന്നുകൂടി വഴറ്റിയ ശേഷം ചെറുതായി അരിഞ്ഞ 3 തക്കാളി3കൂടി ചേർക്കുക. ഇതിലേക്ക് ഒരു ടി സ്പൂൺ മുളക് പൊടിയും ഒരു ടി സ്പൂൺ മല്ലിപ്പൊടിയും കൂടി ചേര്ക്കുക .എല്ലാം ഒന്ന് വഴണ്ട് കഴിഞ്ഞ് 8-10 കാ ഷ്യു നട്ട് 2 ഏലക്ക തോടു കളഞ്ഞത്‌ രണ്ടു ഗ്രാമ്പൂ എന്നിവ കൂടി ചേർത്ത് വെക്കുക.നന്നായി
തണുത്ത ശേഷം മിക്സിയിൽ നല്ല പോലെ അരച്ചെടുക്കണം.
ഇതൊരു പാനിലേക്ക് മാറ്റി അരക്കപ്പ് വെള്ളം ചേർത്ത് ഒന്ന് തിളപ്പിക്കുക . ഇതിലേക്ക് മൊരിച്ച് വെച്ചിരിക്കുന്ന ചിക്കൻ ചേർത്ത് മൂന്നുമിനിട്ടു അടച്ചു വേവിക്കുക . ഒരു ചെറിയ cinnamon stick& ഒരു bay leaf കൂടെ ഇടുക.ഒന്ന് കുറുകി വരുമ്പോൾ അര ടി സ്പൂൺ മസാലപ്പൊടിയും ഒരു പിഞ്ചു കസ്തൂരി മേത്തി പൌഡർ (optional ) ചേർക്കുക . ഇതിലേക്ക് രണ്ടു വല്യസ്പൂൺ ഫ്രഷ്‌ ക്രീമും അര ടി സ്പൂൺ പഞ്ചസാരയും ചേർത്തിളക്കി വാങ്ങാം.
ബട്ടൂര
********
രണ്ടു കപ്പ് മൈദയിലെക്കു ഒരു ടേബിൾ സ്പൂൺ തൈരും അര ടി സ്പൂൺ ബേകിംഗ് പൌഡർ.രണ്ടു ടേബിൾ സ്പൂൺ റവ ഒരു ടി സ്പൂൺ എണ്ണ അല്പ്പം ഉപ്പ് ഒന്നിച്ചാക്കി കുറേശ്ശെ വെള്ളം ഒഴിച്ച് നന്നായി ചപ്പാത്തി മാവ് പരുവത്തിൽ കുഴച്ചു എണ്ണ പുരട്ടി വെച്ച ശേഷം 2 മണിക്കൂറിന് ശേഷം ചെറുതായി പരത്തി തിളച്ച എണ്ണയിൽ (വെളിച്ചെണ്ണ അല്ലാത്ത എന്തെങ്കിലും ഓയിൽ ) വരുത്തെടുക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post