ചിക്കൻ Cutlet
By: Ricky John

Weekend പ്രമാണിച്ച് ആർഭാട കുക്കിംഗ്‌ ആയിരുന്നു. മമ്മിക്കു ഈ ഇടെ ആയി വല്ലാത്ത ജാഡ. request ഒന്നും മൈൻഡ് ചെയുന്നില്ല. അപ്പൊ ഞാൻ കളത്തിൽ ഇറങ്ങി. ആദ്യം bread bake ചെയ്തു (recipe already ഇട്ടിട്ടുണ്ട് ) പിന്നെ cutlet . സംഗതി എളുപ്പം ആണ്.

കൃത്യം അളവ് പറയാൻ പാടാണ്‌. ഒരു ചെറിയ കോഴി തരാൻ പറഞ്ഞു . അത് 2 കിലോ ഉണ്ടായിരുന്നു . മൂന്നിൽ ഒന്ന് (1/3) എടുത്ത് ഉപ്പും 1 ടീസ്പൂൺ മുളക് പൊടിയും ചേർത്ത് കുഴച്ച്‌ വെച്ചു. 10 മിനിറ്റ് നു ശേഷം വേവിച്ചിട്ട് ചിക്കൻ എല്ല് കളഞ്ഞു മിക്സി ൽ നന്നായി minceചെയ്തു എടുത്തു . 3 ഉരുളകിഴങ്ങ് ഉപ്പു ചേർത്ത് പുഴുങ്ങി പൊടി ആയി ഉടച്ചു വെച്ചു. പിന്നെ കുറച്ചു ഇഞ്ചി & വെളുത്തുള്ളി ചതചത് (ഏതാണ്ട് 50gm), പച്ചമുളക് അരിഞ്ഞത് 4, ഒരു സവോള ചെറുതായി അരിഞ്ഞത് ഇതൊക്കെ ചേർത്ത് വഴറ്റുക 1 ടീസ്പൂൺ കുരുമുളക് പൊടിയും 1 tablespoon ഗരം മസാലയും (ഇത് ഒരു വെസ്റ്റേൺ ഐറ്റം അല്ലെ.. ഇതിൽ എങ്ങനെ ഗരം മസാല വന്നു! നെറ്റ് ൽ നിന്ന് കിട്ടിയ recipe ആണ് ). ഇതിൽ ചിക്കൻ ഉം കിഴങ്ങ് പൊടിച്ചതും ചേർത്ത് നന്നായി കുഴയ്ക്കുക. എന്നിട്ട് ചെറിയ ഉരുളകൾ ആക്കി അത് കയ്യിൽ വെച്ചു അമര്ത്തി അല്പം പരത്തി deep ഫ്രൈ ചെയ്തു എടുക്കുക. ഒടുക്കത്തെ ടേസ്റ്റ് ആണ്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post