മീന്‍ കറി – തേങ്ങ അരച്ച് വെച്ചത്
By : Indu Jaison
ആവശ്യമുള്ള സാധങ്ങള്‍
ദശയുള്ള മീന്‍ വൃത്തിയാക്കി എടുത്ത് കഷ്ണങ്ങള്‍ ആക്കിയത് – ½ കിലോ
തേങ്ങ ചുരണ്ടിയത്- 1 തേങ്ങയുടെ
മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി- 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി – ½ ടീസ്പൂണ്‍
പച്ചമുളക് – 4 – 6 എണ്ണം
ഇഞ്ചി , വെളുത്തുള്ളി ചതച്ചത് – 1 ½ ടേബിള്‍ സ്പൂണ്‍
സവാള – 1 എണ്ണം
ചുമന്നുള്ളി – 10-12 എണ്ണം
ഉലുവ – ½ ടീസ്പൂണ്‍
2 തക്കാളി ചെറുതായി അരിഞ്ഞ് മിക്സിയില്‍ അരച്ചെടുത്തത്
ഉപ്പ്, എണ്ണ ,കറിവേപ്പില , കടുക് -ആവശ്യത്തിനു
കുടംപുളി – 5-6 ചെറിയ കഷ്ണം (വെള്ളത്തില്‍ ഇട്ടു കുതിർത്തി ചതച്ച് എടുത്ത്)
പാചക രീതി
മീന്‍ കഷണങ്ങളില്‍ , 1 ടേബിള്‍ സ്പൂണ്‍ മുളക് പൊടിയും, ഒരു നുള്ള് മഞ്ഞള്‍പൊടിയും ഉപ്പും പുരട്ടി കുറച്ചു സമയം വെക്കുക.
അതിനു ശേഷം ഫ്രയിംഗ് പാനില്‍ എണ്ണ ചൂടാക്കി , കടുക് , കറിവേപ്പില , ഉലുവ എന്നിവ താളിച്ച് , പച്ചമുളക്, ഇഞ്ചി , വെളുത്തുള്ളി ചതച്ചത്, സവാള, ചുമന്നുള്ളി എന്നിവ ചേര്‍ത്തു നന്നായി വഴറ്റി എടുക്കുക.
അതിലേക്കു മിക്സിയില്‍ അരച്ച് വെച്ചിരിക്കുന്ന തക്കാളി ചേര്‍ത്തു എണ്ണ തെളിയുന്നത് വരെ വഴറ്റുക.
തേങ്ങ ചുരണ്ടിയതില്‍, ബാക്കിയിരിക്കുന്ന മുളകുപൊടി, മഞ്ഞള്‍ പൊടി, മല്ലിപൊടി എന്നിവ ചേര്‍ത്തു നന്നായി അരച്ചെടുക്കുക.
ഈ അരപ്പ് ഫ്രയിംഗ് പാനിലേക്ക് ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
ആവശ്യത്തിനു വെള്ളം ഒഴിച്ച് തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇടുക. കുടം പുളി കഷണങ്ങളും ചേര്‍ക്കുക.
നന്നായി തിളച്ചു കഴിയുമ്പോള്‍ ചെറു തീയില്‍ 10 – 15 മിനുട്ട് അടച്ചു വെച്ച് വേവിക്കുക.
മീന്‍ കറി റെഡി ... ഇത് ചോറ് , പൊറോട്ട , ചപ്പാത്തി ..... എന്നിവയ്ക്കൊപ്പം കഴിക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes