ഫ്രണ്ട്സ്, ,,,പരിപ്പുവടേം രസോം ചമ്മന്തിയും... ഒരു രക്ഷയുമില്ല കേട്ടോ ...അപാര ടേസ്റ്റ് ..അപാര ടേസ്റ്റ് എന്ന് പറഞ്ഞാലും പോരാ ....അപാാാാര ടേസ്റ്റ് ..
By: Sree Harish

പരിപ്പുവട ..രണ്ടു കപ്പു കടലപ്പരിപ്പ് 2 മണിക്കൂർ കുതിർത്ത് ചതച്ചെടുത്തതിലേക്ക് ഒരു സവാളയും മൂന്നാല് പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും പൊടിയായി അരിഞ്ഞു ചേർത്ത് അര ടി സ്പൂൺ പെരും ജീരകവും ആവശ്യത്തിനു ഉപ്പും ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും ചേർത്ത് ചെറിയ ചെറിയ ഉരുളകളാക്കി പരത്തി ചൂടായ വെളിച്ചെണ്ണയിൽ വറുത്തെടുത്ത പരിപ്പുവട.ഇതിന്റെ കൂടെ കുഞ്ഞുള്ളിയും കാന്താരി / പച്ചമുളകും ചേർത്തരച്ച തേങ്ങ ചമ്മന്തിയും മല്ലിയില ഇഷ്ട്ടമെങ്കിൽ കുറച്ചു മല്ലിയില കൂടി ചേർത്തരക്കാം ...പിന്നെ ഒരു സിമ്പിൾ രസവും .. അൽപ്പം എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഒരു കുഞ്ഞുള്ളി വറ്റൽ മുളക് ഒരു പിഞ്ച് ഉലുവ കറി വേപ്പില എന്നിവ ചേർത്ത് വറുത്തത്തിലേക്ക് മൂന്നുനാലു അല്ലി വെളുത്തുള്ളിയും രണ്ടു പച്ചമുളകും അരിഞ്ഞതുംഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്തൊന്നു വഴറ്റി മൂന്നു തക്കാളി അരിഞ്ഞതുംഅരസ്പൂൺ മുളകുപൊടി ഒരു വല്യ സ്പൂൺ കുരുമുളക് പൊടി ആവശ്യത്തിന് ഉപ്പും ഒരു കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി തിളച്ചു കഴിയുമ്പോൾ അല്പ്പം കായപ്പൊടി ചേർത്ത Easy തക്കാളി രസം!രസമുള്ള combination !!.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post