മീന്‍കറി തെങ്ങപാലോഴിച്ചു വച്ചത്
By : Arathi Pramod
തേങ്ങ അരച്ചുവച്ച മീന്‍ കറിയേക്കാള്‍ സ്വാദാണ് തേങ്ങാപാല്‍ ചേര്‍ത്ത് വച്ചതിന്.തേങ്ങാപാല്‍ ഒഴിച്ചു വയ്കുമ്പോള്‍ എപ്പോഴും എരിവിനു വേണ്ടി കുരുമുളക് ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്..ഇവിടെയും അങ്ങനെ തന്നെയാണ് ചെയ്തിരിക്കുന്നത് ...നല്ല മാംസമുള്ള ഏതു മീന്‍ ഉപയോഗിച്ചും ഇങ്ങനെ കറിവയ്കാം.ഇവിടെ ഉപയോഗിച്ചത് ചെമ്പല്ലി കോരയാണ് ...അതിന്‍റെ പര്യായ പദങ്ങള്‍ എനിക്കറിയില്ലേ .....ഞങ്ങളുടെ നാട്ടില്‍ ഇ പേരിലാണ് അറിയപ്പെടുന്നത്,,ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം.
ആവശ്യമായവ
**************
മീന്‍ 500 gm
(കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വയ്ക്കുക )
ചുവന്നുള്ളി 10 എണ്ണം ചെറുതായി അരിഞ്ഞത്.
ഇഞ്ചി കൊത്തിയരിഞ്ഞത് 1 tbspn
വെളുത്തുള്ളി കൊത്തിയരിഞ്ഞത് 1 tbspn
പച്ചമുളക് 3 എണ്ണം
തക്കാളി 1
വാളന്‍പുളി പിഴിഞ്ഞെടുത്തത് 3 ടേബിള്‍ സ്പൂണ്‍
കറിവേപ്പില ,ഉപ്പ് ആവശ്യത്തിന്
കുരുമുളക് പൊടി രണ്ടര tspn
മല്ലി പ്പൊടി 1 tbspn
മഞ്ഞള്‍ പൊടി അര tspn
ഉലുവ കാല്‍ tspn
കട്ടി തേങ്ങാപാല്‍ ഒരു കപ്പ്
വെളിച്ചെണ്ണ 3 tbspn
ചെയ്യേണ്ടവിധം
**************
ആദ്യം പാനില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക. ഇനി അതിലേക് ചെറിയ ഉള്ളിയും പച്ചമുളകും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക..ഇവ നന്നായി വഴന്നു കഴിയുമ്പോള്‍ തക്കാളിയും കറിവേപ്പിലയും ചേര്‍ത്ത് പൊടികളും എല്ലാം ചേര്‍ത്ത് ഇളക്കുക,,ഇനി ഇതിലേക്ക് വാളന്‍ പുളിപിഴിഞ്ഞതും വെന്തുവരാന്‍ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക,,തിളച്ചു വരുമ്പോള്‍ മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് അടച്ചു വച്ച് 10 മിനിറ്റ് വേവിക്കുക,ഇനി അടപ്പ് മാറ്റി വെള്ളം വറ്റി വരുന്നത് വരെ ചെറുതീയില്‍ വേവിക്കുക.വെള്ളം വറ്റി തുടങ്ങുമ്പോള്‍ തേങ്ങാപാല്‍ ഒഴിച്ച് ഇളക്കി അടുപ്പില്‍ നിന്നും വാങ്ങുക..സ്വാദിഷ്ടമായ മീന്‍ കറി തയ്യാര്‍,

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes