ഹുംമുസ് അറബ് ലോകത്തിന്റെ രുചികളിൽ മുന്നില് നില്കുന്ന ഒരു ഡിഷ്‌ ആണ്.വളരെ ആരോഗ്യകരമായ ഈ വിഭവം സാധാരണ വെള്ളകടല ഉപയോഗിച്ചാണ്‌ ഉണ്ടാക്കുനത്.തഹിനി പേസ്റ്റ്(വെളുത്ത എള്ള് അരച്ചുണ്ടാകുനത്),ഒലിവെണ്ണ ഇവയെല്ലാമാണ് ചേരുവകൾ അതുകൊണ്ട്തന്നെ പോഷകസംബുഷ്ടമാണ് എന്നാൽ വെള്ളകടല അല്ലാതെ രാജ്മ ബീൻസ്‌ കൊണ്ടുള്ള ഹുംമുസ് ആണ് ഞാൻ പരിചയ പെടുതുന്നത് . സാധാരണ ഹുംമുസിന്റെ അത്രക് തന്നെ രുചിയും ഗുണവും ഇതിനുമുണ്ട് .അപ്പോൾ ചേരുവകൾ 

By : Suvina Ajay George Kurian

1.രാജ്മ ബീൻസ്‌(kidney ബീൻസ്‌) - 1/ 4 കപ്പ്‌ (വെള്ളത്തിൽ കുതിർത്ത് നല്ലവണ്ണം വേവിച്ചത്)
2.തഹിനി പേസ്റ്റ് -2 വലിയ സ്പൂൺ (തഹിനിയുടെ രുചി ഇഷ്ടമുള്ളവർക്ക് കൂടുതൽ ചേർക്കാം ) available in supermarkets
3.ഒലിവ് ഓയിൽ (2 ടേബിൾ സ്പൂൺ )
4.വെളുത്തുള്ളി (2 ചെറിയ അല്ലി )
5.നാരങ്ങ നീര് (ഒരു ചെറിയ നാരങ്ങയുടെത് )
6.ഉപ്പു -രുചി അനുസരിച്
7.കുരുമുളക് പൊടി (ആവശ്യത്തിനു )

മുകളിലെ എല്ലാ ചേരുവകളും വെണ്ണപോലെ അരക്കുക.ആവശ്യമെങ്കിൽ കുറച് വെള്ളം ചേർത്തു കൊടുക്കാം(ഒരുപാടു വെള്ളം ചേർത്താല് ഹുമ്മുസിന്റെ രുചിമാറും)നല്ല thick ആയി ഇരിക്കണം. ഒലിവെണ്ണ നന്നായി മുകളിൽ ഒഴിച് ഒലിവ് pieces വെച്ച് കുറച്ച മുളക് പൊടി തൂകി അലങ്കരിച് വിളമ്പുക.so friends, try this variety hummus and enjoy it as a dip with any bread.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post