സ്പെഷ്യൽ ദോശ
By: Preetha Mary Thomas 

ദോശ മാവ് 
തക്കാളി 1
സവാള 2
ചെറുതായി നുറുക്കിയത്...

ജീരകം ഒരു നുളള്
മുളകുപൊടി 1/2 ടീസ്പൂൺ
കായപ്പൊടി 1/4 ടീസ്പൂൺ
കറിവേപ്പില
ഉപ്പ്

(മൂന്ന് ദോശയ്ക്ക് ഇത് മതിയാകും)

പാനിൽ എണ്ണ ചൂടാകുമ്പോൾ ജീരകം മൂപ്പിക്കുക ...സവാള ,തക്കാളി ,കറിവേപ്പില ,യഥാക്രമം വഴററുക ...പൊടികളും ,ഉപ്പ് ഒാരോന്നായി ചേർത്ത് വഴററുക ...2മിനിട്ട് മൂടി വെക്കാം ...വാങ്ങാം ...

ദോശക്കല്ല് ചൂടാകുമ്പോൾ വെള്ളം
തളിച്ച് ഒരു തവി മാവ് ഒഴിക്കുക ..മുകളിൽ തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് കുറച്ച് നിരത്തുക ...ഒരു വശം വേവാകുമ്പോൾ ...തിരിച്ചിട്ട് ...ചുട്ടെടുക്കുക ....
(കൂട്ടിൽ എണ്ണ ചേർത്തതു കൊണ്ട് പിന്നീട് ചേർത്തിട്ടില്ല..)

ഈ ദോശയക്ക് വേറെ കറിയുമൊന്നുമില്ലെന്കിലും...ചൂടോട് കഴിക്കാൻ നല്ലതാണ് ....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post