ആവോലി ക്കറി(വറുത്തരച്ചത്)
By : Arathi Pramod
വറുത്തരച്ച കറിയ്ക്ക് നന്നായി ശ്രദ്ധികേണ്ടത് തേങ്ങ പാകത്തിന് വറുത്തെടു ക്കാനാണ്..കറി നന്നായി വരണമെങ്കില്‍ പാകത്തിന് വറുത്തെടുക്കണം...
ആവശ്യമായവ
*************
1.ആവോലി 750gm
2. തേങ്ങ ചിരകിയത്അരമുറി
3. ഇഞ്ചി,വെളുത്തുള്ളി,ചുവന്നുള്ളി ഇവ ചെറുതായി അരിഞ്ഞത് ഓരോ ടേബിള്‍ സ്പൂണ്‍ വീതം
4.പച്ചമുളക് 3 എണ്ണം
5. തക്കാളി 2 എണ്ണം
6.കറിവേപ്പില,ഉപ്പു ആവശ്യത്തിന്
7. മുളക് പൊടി രണ്ടര ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി അര ടീ സ്പൂണ്‍
ഉലുവ കാല്‍ ടീ സ്പൂണ്‍
കുരുമുളക്പൊടിഒരു ടീ സ്പൂണ്‍
8.വെളിച്ചെണ്ണ 1 tbspn
9. വാളന്‍ പുളി പിഴിഞ്ഞെടുത്ത് 2 ടേബിള്‍ സ്പൂണ്‍.()...,,അല്ലെങ്കില്‍ പുളിയ്ക് ആവശ്യത്തിന് കുടമ്പുളിയും ചേര്‍ക്കാം

ചെയ്യേണ്ട വിധം
**************
തെങ്ങയ്കൊപ്പം 3 ആമത്തെ ചേരുവകളും കൂടി വറുത്തെടുക്കുക.അതായത് തേങ്ങ പാകത്തിനായി വരുമ്പോള്‍ 3 ആമത്തെ ചേരുവകള്‍ വാടി വരും.എല്ലാംകൂടി പാകത്തിന് മൂത്ത് വരുമ്പോള്‍ 7 ആമത്തെ ചേരുവകള്‍ കൂടി തെങ്ങയ്കൊപ്പം ചേര്‍ത്ത് തീ കുറച്ചു വച്ച് മൂപ്പിക്കുക.പൊടികള്‍ മൂത്ത മണം വന്നു തുടങ്ങുമ്പോള്‍ തീ ഓഫ് ചെയ്യാം.ഇനി ഈ വറുത്തെടുത്ത ചേരുവകള്‍ നന്നായി അരച്ചെടുക്കുക.
ഇനി ഒരു പാനില്‍ ഒരു tsp വെളിച്ചെണ്ണ ഒഴിച്ച് തക്കാളിയും പച്ചമുളകും കൂടി ചെറുതായി ഒന്ന് വഴറ്റുക.പുളിപിഴിഞ്ഞതോഴിക്കുക.ഇനി ഇതിലേക്ക് അരപ്പ് ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് ഇളക്കുക.
ഇനി വൃത്തിയാക്കി വച്ചിരിക്കുന്ന മീന്‍ ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക..വെന്തു ചാറൊക്കെ പറ്റി തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങി വയ്ക്കാം..അധികം പറ്റിക്കരുത്..ചോറിനൊപ്പം കഴിക്കാന്‍ കുറച്ചു ഗ്രേവി ഉള്ളതല്ലേ നല്ലത്...സ്വാദിഷ്ടമായ വറുത്തരച്ച മീന്‍ കറി തയ്യാര്‍..................,,,,,,,,,,,,,,,,,,,,,,,,,,,,
ആവോലി ക്കറി(വറുത്തരച്ചത്)
****************************
വറുത്തരച്ച കറിയ്ക്ക് നന്നായി ശ്രദ്ധികേണ്ടത് തേങ്ങ പാകത്തിന് വറുത്തെടു ക്കാനാണ്..കറി നന്നായി വരണമെങ്കില്‍ പാകത്തിന് വറുത്തെടുക്കണം...
ആവശ്യമായവ
*************
1.ആവോലി 750gm
2. തേങ്ങ ചിരകിയത്അരമുറി
3. ഇഞ്ചി,വെളുത്തുള്ളി,ചുവന്നുള്ളി ഇവ ചെറുതായി അരിഞ്ഞത് ഓരോ ടേബിള്‍ സ്പൂണ്‍ വീതം
4.പച്ചമുളക് 3 എണ്ണം
5. തക്കാളി 2 എണ്ണം
6.കറിവേപ്പില,ഉപ്പു ആവശ്യത്തിന്
7. മുളക് പൊടി രണ്ടര ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി അര ടീ സ്പൂണ്‍
ഉലുവ കാല്‍ ടീ സ്പൂണ്‍
കുരുമുളക്പൊടിഒരു ടീ സ്പൂണ്‍
8.വെളിച്ചെണ്ണ 1 tbspn
9. വാളന്‍ പുളി പിഴിഞ്ഞെടുത്ത് 2 ടേബിള്‍ സ്പൂണ്‍.()...,,അല്ലെങ്കില്‍ പുളിയ്ക് ആവശ്യത്തിന് കുടമ്പുളിയും ചേര്‍ക്കാം

ചെയ്യേണ്ട വിധം
**************
തെങ്ങയ്കൊപ്പം 3 ആമത്തെ ചേരുവകളും കൂടി വറുത്തെടുക്കുക.അതായത് തേങ്ങ പാകത്തിനായി വരുമ്പോള്‍ 3 ആമത്തെ ചേരുവകള്‍ വാടി വരും.എല്ലാംകൂടി പാകത്തിന് മൂത്ത് വരുമ്പോള്‍ 7 ആമത്തെ ചേരുവകള്‍ കൂടി തെങ്ങയ്കൊപ്പം ചേര്‍ത്ത് തീ കുറച്ചു വച്ച് മൂപ്പിക്കുക.പൊടികള്‍ മൂത്ത മണം വന്നു തുടങ്ങുമ്പോള്‍ തീ ഓഫ് ചെയ്യാം.ഇനി ഈ വറുത്തെടുത്ത ചേരുവകള്‍ നന്നായി അരച്ചെടുക്കുക.
ഇനി ഒരു പാനില്‍ ഒരു tsp വെളിച്ചെണ്ണ ഒഴിച്ച് തക്കാളിയും പച്ചമുളകും കൂടി ചെറുതായി ഒന്ന് വഴറ്റുക.പുളിപിഴിഞ്ഞതോഴിക്കുക.ഇനി ഇതിലേക്ക് അരപ്പ് ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് ഇളക്കുക.
ഇനി വൃത്തിയാക്കി വച്ചിരിക്കുന്ന മീന്‍ ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക..വെന്തു ചാറൊക്കെ പറ്റി തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങി വയ്ക്കാം..അധികം പറ്റിക്കരുത്..ചോറിനൊപ്പം കഴിക്കാന്‍ കുറച്ചു ഗ്രേവി ഉള്ളതല്ലേ നല്ലത്...സ്വാദിഷ്ടമായ വറുത്തരച്ച മീന്‍ കറി തയ്യാര്‍

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post