പഴംദോശ (എളുപ്പം ഉണ്ടാക്കാവുന്ന ദോശ)
By : Bibin Jo Thomas
പേര് കേട്ട് പഴകിയ ദോശ ആണെന്നോ അല്ലെങ്കിൽ പുതിയ ഏതോ ടൈപ്പ് ദോശ ആണെന്നോ ചിന്തിക്കുന്നവർക്ക് തെറ്റി... സംഗതി നിങ്ങൾ ഒക്കെ ഉണ്ടാക്കുന്ന ദോശ തന്നെ... ഞാൻ പിന്നെ കുറച്ചു പഴവും പഞ്ചസാരയും കൂടി ഇട്ടു എന്നെ ഉള്ളു... (ചിലപ്പോൾ നിങ്ങൾ നേരത്തെ തന്നെ ഉണ്ടാക്കിയിട്ടും ഉണ്ടാവും)

കാര്യത്തിലേക്ക് വരാം... അതായത് ദോശ ഉണ്ടാക്കിയ കാര്യത്തിലേക്ക് വരാമെന്ന്... ആവശ്യമുള്ളസാധനങ്ങൾ:- മാവു പൊടി, വാഴപ്പഴം, ഉപ്പ്, പഞ്ചസാര, വെള്ളം.. ഒരു കാര്യം നേരത്തെ തന്നെ അങ്ങ് പറയുവാണെ.. എന്നതാന്നു വച്ചാ ഇതിന്റെ അളവൊന്നും പറഞ്ഞു തരികേല... അതൊക്കെ നിങ്ങടെ ഇഷ്ടം... wink emoticon (സത്യത്തിൽ അളവൊന്നും അറിയാൻ മേല.. നമുക്കൊക്കെ കൈയ്യളവാന്നെ... wink emoticon വേറെ ആരോടും പറയണ്ട tongue emoticon :P)

ആ... എന്നിട്ട് ഒരു പാത്രത്തിൽ മാവുപൊടി എടുക്കുക... സാധാരണ നിങ്ങൾ ദോശ ഉണ്ടാക്കാൻ എടുക്കറില്ലേ അത്രേം എടുത്തോ... പിന്നെ പഴം... അത് നമ്മൾ സാധാരണ വീട്ടിൽ കാണിക്കുന്ന ഒരു പതിവില്ലേ... കാശു കൊടുത്തു പഴം വാങ്ങിച്ചിട്ട് പഴുത്തു കൂവിച്ച പിടിച്ചു പണ്ടാരമടങ്ങുമ്പോൾ എടുത്തു കാടി വെള്ളത്തിനകത്ത് ഇടുന്ന പരുപാടി... ആ... ഇവിടേയും അതുപോലെ ഉള്ള കുറച്ചു പഴം വേണം..... വീട്ടിൽ ആ അലമാരിയിൽ കൂടിൽ ഇട്ടു വച്ചേക്കുന്ന പഴുത്ത് പരുവക്കേടയിരിക്കുന്ന പഴം ഇല്ലേ.. ആ (ഉള്ളത് മുഴുവൻ എടുത്തോ) അത് എടുത്ത് മാവുപൊടി കൂട്ടി നല്ലപോലെ കുഴക്കുക... കൂടെ പാകത്തിന് ഉപ്പും ഇട്ടു കൊടുക്കുക... വെള്ളം ചേർക്കേണ്ട ആവശ്യമേ വരില്ല... നല്ല പോലെ കുഴച്ചു കഴിഞ്ഞു കൈ കഴച്ചിൽ മാറാൻ അല്പം വെയിറ്റ് ചെയ്യുക... tongue emoticon എന്നിട്ട് അല്പാല്പം ആയി വെള്ളം ഒഴിച്ച് കുഴക്കുക... തീരെ വെള്ളം പോലെ ആകരുത്... കൊഴമ്പ് പരുവം... ആ അതന്നെ... ഇപ്പൊ നിങ്ങൾ ചിന്തിച്ച ആ പരുവം... എന്നിട്ട് ആ കൈവിരൽ ഒന്ന് നാക്കിൽ വച്ച് നോക്കിയേക്കണേ.. ഉപ്പൊക്ക പകത്തിനാണോ എന്ന് സ്വയം ഉറപ്പു വരുത്തുന്നത് നല്ലതാ... ഇനി കുറച്ചു പഞ്ചസാര കൂടി ഇട്ട് നല്ലപോലെ അങ്ങ് കലക്കുക... മധുരം അധികം ആകണ്ട... (അധികമായാൽ മധുരവും 'ഷുഗർ' ഉണ്ടാക്കും...)
ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടായി കഴിയുമ്പോൾ അല്പം എണ്ണ തേച്ച് ദോശ ചുടുന്നപോലെ ചുട്ടെടുത്തോളൂ...
ആഹാ... അഹഹ... ഫോട്ടോയിൽ കാണുന്നതിനെക്കാളും മനോഹരമായ ദോശ നിങ്ങളുടെ മുന്നിൽ... 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post