പടവലങ്ങ തോരന്‍ 
By : Lekha Ramakrishnan
പടവലങ്ങ - 250 ഗ്രാം 

പച്ചമുളക് - 2 എണ്ണം

കുഞ്ഞുള്ളി - 2 എണ്ണം

വേപ്പില - 3-4 ഇതള്‍

ഉണക്ക മുളക് - 2 എണ്ണം

കടുക് - കാല്‍ സ്പൂണ്‍

ഉപ്പു -ആവശ്യത്തിന്

എണ്ണ - അര സ്പൂണ്‍

നാളികേരം - 2 സ്പൂണ്‍

ഉ.പരിപ്പ് - അര സ്പൂണ്‍

മഞ്ഞള്‍ പൊടി - രണ്ടു നുള്ള്



ചൂടായ എണ്ണയില്‍ , കടുകും മുളകും പൊട്ടിക്കുക ,വേപ്പില ചേര്‍ക്കുക . ഇതിലേക്ക് ഉഴുന്നു പരിപ്പ് ഇട്ടു മൂക്ക്മ്പോള്‍ ,പച്ചമുളകും , കുഞ്ഞുള്ളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക . ചെറുതായി അരിഞ്ഞ പടവലങ്ങ മഞ്ഞള്‍ പൊടിയും , ഉപ്പും ചേര്‍ത്ത്അടച്ചു വേവിക്കുക . വെന്തു വെള്ളം വറ്റുമ്പോള്‍ നാളികേരം ചേര്‍ത്ത് ഇളക്കി വാങ്ങുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post