കരിമീൻ പൊള്ളിച്ചത് 
By : Asha Catherin Antony
അവശ്യമുള്ള സാധനങ്ങൾ
കരിമീൻ വ്രിത്തിയാക്കിയത് 2 എണ്ണം 
സവാള നീളത്തിൽ അരിഞ്ഞത് 3 എണ്ണം 
വെളുത്തുള്ളി അരിഞ്ഞത് 1 കുടം
ഇഞ്ചി അരിഞ്ഞത് 1 ഇഞ്ച് കഷണം
പച്ചമുളക് 3 എണ്ണം നീളത്തിൽ അരിഞ്ഞത്
കറിവേപ്പില കുറച്ച്
മുളക്പൊടി ആവശ്യത്തിന്
മഞ്ഞൾപൊടി 1 / 4 ടീസ്പൂണ്
ഉപ്പ് പാകത്തിന്
വിനാഗിരി പുളിക്കു വേണ്ടത് (പകരം തക്കാളി ഇഷ്ടമുള്ളവർക്ക് ചേർക്കാം)
വെള്ളം മീൻ വേകാൻ പാകത്തിന്

ഉണ്ടാക്കുന്ന വിധം: ആദ്യം മുളകുപൊടിയും മഞ്ഞൾപൊടിയും കൂടി അല്പം വെള്ളത്തിൽ കുഴച്ച് അതിൽ നിന്നും കുറച്ചു എടുത്തു മീനിൽ പുരട്ടി വക്കുക. എണ്ണ ചൂടാകുമ്പോൾ സവാള മുതൽ കറിവേപ്പില വരെ ഇട്ട് പാകത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക. ശേഷം മീനിൽ പുരട്ടിയതിന്റെ ബാക്കി അരപ്പ് ചേർത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റു. ഇതിലക്ക് മീൻ ഇട്ട് കുറച്ചു സവാള അതിന്റെ മുകളിൽ വച്ച് പാകത്തിന് വെള്ളവും ചേർത്ത് മീൻ വേവിക്കുക. വെന്തു വരുമ്പോൾ വിനാഗിരിയും ചേർത്ത് വാങ്ങുക.

നോട്ട്: തക്കാളി ചേർക്കുന്നത് എങ്കിൽ സവാളയുടെ കൂടെ ചേർത്ത് വഴറ്റണം.
അരപ്പ് പുരട്ടിയ മീൻ വേണമെങ്കിൽ ചെറുതായി ഒന്ന് ഫ്രൈ ചെയ്യാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post