ഇറച്ചി അട (Irachi Ada)
By : Anu Thomas
ഒരു മലബാർ പലഹാരം, ഇഫ്താർ വിഭവം കൂടിയാണ്...
ഇത് ബീഫ് വച്ചാണ് ചെയ്തിട്ടുള്ളത്. മറ്റു ഇറച്ചി ഉപയോഗിക്കാമോ എന്നുള്ളത് മലബാറുകാർക്ക് വിട്ടു കൊടുത്തിരിക്കുന്നു.
ആദ്യം ബീഫ്(250 ഗ്രാം ) മഞ്ഞൾ ,മുളക് ഉപ്പു ,മല്ലി പൊടികൾ ചേർത്ത് വേവിച്ചെടുക്കുക.ശേഷം ചെറുതായി ചോപ് ചെയ്തെടുക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, പച്ച മുളക് ചേർത്ത് വഴറ്റുക.പിന്നെ സവാളയും ഉപ്പും ചേർത്ത് വഴറ്റുക.ചോപ് ചെയ്ത ഇറച്ചി, ഗരം മസാല, കുരുമുളക് പൊടി,കറി വേപ്പില അരിഞ്ഞത് ചേർത്ത് ഇളക്കി ഓഫ് ചെയ്യുക.
ഒരു ബൌളിൽ 3/4 കപ്പ് ഗോതമ്പ് പൊടി,1/4 കപ്പ് മൈദാ ,ഉപ്പു ,എണ്ണ ചേർത്ത് ഇളക്കി കുറേശ്ശെ വെള്ളം ചേർത്ത് മാവു പരുവത്തിൽ കുഴച്ചെടുക്കുക. 20 മിനിറ്റ് വച്ച ശേഷം ചെറിയ ഉരുളകളാക്കി ചപ്പാത്തി പോലെ പരത്തി എടുക്കുക.നടുക്ക് ബീഫ് മിക്സ് വച്ചിട്ട് ഒരു വശത്തേക്ക് മടക്കി ഒരു ഫോർക്ക് ഉപയോഗിച്ച് സീൽ ചെയ്യുക.
ഒരു മുട്ട അടിച്ചു എടുത്തു അതിൽ ഉപ്പു,മുളക് പൊടി ,കുറച്ചു പാൽ ചേർത്ത് ഇളക്കി അട ഇതിൽ മുക്കി എണ്ണയിൽ വറുത്തു എടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes