പാലക് ചണ
By : Sree Harish
അരക്കപ്പ് ചണ (വെള്ളക്കടല ) കുതിർത്തു വേവിച്ചു വെക്കുക .
പാനിൽ എണ്ണ ചൂടാക്കി ഒരു പിഞ്ച് ജീരകം ഇട്ട ശേഷം ചെറുതായി അരിഞ്ഞ ഒരു സവാള അല്പ്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വഴറ്റുക ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത് (ജിഞ്ചർ -ഗാർലിക് പേസ്റ്റ് ആയാലും മതി 1 സ്പൂൺ ) രണ്ടു ചെറിയ തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഒരു സ്പൂൺ മുളക് പൊടി ഒരു സ്പൂൺ മല്ലിപ്പൊടി അര ടി സ്പൂൺ മസാലപ്പൊടിയും ചേർത്ത് നന്നായി ഇളക്കി വെക്കുക . ഇതിലേക്ക് നേർമയായി അരിഞ്ഞ പാലക് / പച്ച ചീര വേവിച്ചു വെച്ചിരിക്കുന്ന അരക്കപ്പ് വെള്ള കടല (ചണ ) ചേർത്തിളക്കി , മല്ലിയില തൂവി വാങ്ങാം ..ചപ്പാത്തിയുടെ കൂടെയോ വൈറ്റ് റൈസ് ന്റെ കൂടെയോ സെർവ് ചെയ്യാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post