മസാല ചിക്കന്‍
By : Indu Jaison
ആവശ്യമുള്ള സാധനങ്ങള്‍ :-
ചിക്കന്‍ നുറുക്കിയത് – 1 കിലോ
സവാള – 3 എണ്ണം
ഇഞ്ചി – 1 കഷണം
വെളുത്തുള്ളി – 10 – 12 അല്ലി
തക്കാളി – 2 എണ്ണം
പച്ചമുളക് - 3 എണ്ണം
കുരുമുളക് പൊടി – ½ ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – ¼ ടീസ്പൂണ്‍
ഉപ്പു
എണ്ണ
കറിവേപ്പില
കടുക്
വറുത്തു പൊടിക്കാന്‍ :-
വറ്റല്‍ മുളക് – 3-4 എണ്ണം
കൊത്തമല്ലി – 1 ടേബിള്‍സ്പൂണ്‍
കുരുമുളക് – 5-6 എണ്ണം
പെരും ജീരകം – 1 ടീസ്പൂണ്‍
വയണയില (bayleaf ) – 1 എണ്ണം
ജാതി പത്രി - 1 എണ്ണം
കറുവപ്പട്ട – 1 കഷണം
ഗ്രാമ്പൂ – 3-4 എണ്ണം
ഏലക്കാ - 3-4 എണ്ണം
ഉണ്ടാക്കുന്ന വിധം :-
ചിക്കന്‍ കഷണങ്ങള്‍ കഴുകി വൃത്തിയാക്കി ഉപ്പും, മഞ്ഞള്‍പ്പൊടിയും , കുരുമുളക് പൊടിയും പുരട്ടി ഒരു മണിക്കൂര്‍ വെക്കുക.
വറുത്തു പൊടിക്കാന്‍ ഉള്ള സാധനങ്ങള്‍ ഫ്രയിംഗ് പാനില്‍ എണ്ണ ചേര്‍ക്കാതെ നന്നായി ചൂടാക്കിയതിനു ശേഷം തണുക്കാന്‍ വെക്കുക.
അതിനു ശേഷം നന്നായി പൊടിച്ചെടുക്കുക.
ഫ്രയിംഗ് പാനില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ചു കറിവേപ്പില, സവാള, 2 പച്ചമുളക്, വെളുത്തുള്ളി -ഇഞ്ചി ചതച്ചെടുത്തത് , എന്നിവ നന്നായി വഴറ്റുക.
ഇതിലേക്ക് തക്കാളി ചേര്‍ത്തു ഒന്ന് കൂടി വഴറ്റുക.
അതിനു ശേഷം ,മസാല പുരട്ടി വെച്ചിരിക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ഇതിലേക്ക് ചേര്‍ത്തു 10-15 മിനുട്ട് നേരം ചെറുതീയില്‍ മൂടി വെച്ച് വേവിക്കുക. ഇടയ്ക്കു ഇളക്കി കൊടുക്കണം .
ആവശ്യത്തിനു ഉപ്പു ചേര്‍ക്കാം .
അതിനു ശേഷം മൂടി തുറന്നു പൊടിച്ചു വെച്ചിരിക്കുന്ന മസാലകള്‍ എല്ലാം ചേര്‍ത്തു ഇളക്കി വീണ്ടും ചെറു തീയില്‍ 10 മിനുട്ട് കൂടി വേവിക്കുക.
മസാലകള്‍ എല്ലാം ചിക്കനില്‍ പിടിച്ചതിനു ശേഷം തീ ഓഫ് ചെയ്യാം. മസാല അവരവരുടെ ഇഷ്ടത്തിനനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
ഫ്രയിംഗ് പാനില്‍ കുറച്ചു എണ്ണയൊഴിച്ച് കറിവേപ്പില, പച്ചമുളക് എന്നിവ വഴറ്റി , ചിക്കനിലേക്കു ചേര്‍ത്തു അലങ്കരിച്ചു എടുക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes