പരിപ്പു കറി
By : Sree Harish
ശരിക്കും നമ്മൾ ഈ പാക്കറ്റിൽ വരുന്ന പയറു പരിപ്പ് ഉപയോഗിക്കുന്നതിനേക്കാൾ ടേസ്റ്റ് ചെറു പയർ ഒന്ന് വറുത്തു പൊടിച്ചു തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി വേവിച്ചു ..വേവിക്കുമ്പോൾ പയർ പരിപ്പിന് മുകളിൽ നിൽക്കും വിധം വെള്ളം ചേർക്കുക ...ഇതിലേക്ക് തേങ്ങയിൽ ജീരകവും മഞ്ഞൾപ്പൊടിയും ഒരു വെളുത്തുള്ളി അല്ലിയും ചേർത്ത് വെണ്ണ പോലെ അരച്ച അരപ്പും ആവശ്യത്തിനു ഉപ്പും ചേർത്ത് ഒന്ന് ചൂടാക്കി വാങ്ങാം ..ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി കറി വേപ്പില വറുത്തു മുകളിലേക്ക് ചുറ്റി അങ്ങനെ ഒഴിക്കുക ...നല്ല ചൂട് പാലക്കാടൻ മട്ടയരി ചോറിന്റെ മുകളിൽ ഒഴിച്ചു ഒരു സ്പൂൺ നെയ്യും ചേർത്ത് ( ഒരു ആർഭാടത്തിന് ) കാച്ചിയ പപ്പടവും കൂട്ടി ഭേഷായ് അങ്ങട് കഴിക്കുക.
( ഒരു കപ്പു പയറിനു കാൽക്കപ്പ് തേങ്ങ, അര ടി സ്പൂൺ ജീരകം ,ഒരല്ലി വെളുത്തുള്ളി , കാൽ ടി സ്പൂൺ മഞ്ഞൾപ്പൊടി, പിന്നെ ഉപ്പ്, കറിവേപ്പില, വെള്ളം )

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes