ഇടിച്ചക്കത്തോരൻ
By : Deepthy Devu Dinu
ചെറിയ ചക്ക പുറം തൊലി പൂഞ്ച് കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞ് ഉപ്പ് മഞ്ഞൾപ്പൊടി ഇട്ട് വെള്ളത്തിൽ വേവിച്ച് ഊറ്റി എടുക്കുക.
ചൂട് മാറിയ ശേഷം കൈകൊണ്ട് ചെറുതായി പിച്ചിയിടുക .
ചൂടായ പാനിൽ എണ്ണ ഒഴിച്ച് 7-8 കുഞ്ഞുള്ളി , 2 വെളുത്തുള്ളി കുറച്ച് കറിവേപ്പ് ഇല ഇട്ട് മൂപ്പിക്കുക.
അതിൽ ഒരു സ്പൂൺ ജീരകം ഇട്ട് ചതച്ച ഒരു പിടി ചിരകിയ തേങ്ങയും ചേർത്ത് കുറച്ച് നേരം വഴറ്റുക..
പിന്നെ ചക്ക ചേർത്ത് ഒരു മിനിറ്റ് ഇളക്കുക.... തോരൻ റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post